ആരെയാണ് കൂടുതല്‍ ഇഷ്ടം? ദുല്‍ഖറിനെയോ പ്രണവിനെയോ; ഞെട്ടിക്കുന്ന മാസ്സ് മറുപടിയുമായി മോഹന്‍ലാല്‍

പുതിയ ചിത്രം ഇട്ടിമാണിയുടെ പ്രചാരണാര്‍ത്ഥം വിവിധ ചാനല്‍ പരിപാടികളില്‍ അതിഥിയായെത്തി മോഹന്‍ലാല്‍ റെക്കോഡ് സൃഷ്ടിച്ചു. അത് മാത്രമല്ല എട്ടുമണിക്കൂറോളം മോഹന്‍ലാലിനെ അതിഥിയാക്കി ഫ്‌ളവേഴ്‌സ് ടിവി ഒരുക്കിയ പരിപാടിയും ശ്രദ്ധേയമായി ഇപ്പോഴിതാ ആ പരിപാടിയില്‍ മോഹന്‍ലാലിനോട് ചോദിച്ച ചോദ്യവും അതിന് അദ്ദേഹം നല്‍കിയ മാസ്സ് മറുപടിയും വൈറലാകുകയാണ്.

ദുല്‍ഖര്‍ സല്‍മാനെ ആണോ പ്രണവ് മോഹന്‍ലാലിനെ ആണോ കൂടുതല്‍ ഇഷ്ടം എന്നാണ് ഒരു കുട്ടി മോഹന്‍ലാലിനോട് ചോദിച്ചത്. അതിനു മോഹന്‍ലാല്‍ പറഞ്ഞ മറുപടി ഇങ്ങനെ, “”അതിപ്പോ അച്ഛനെ ആണോ അമ്മയെ ആണോ ഇഷ്ടം എന്ന് ചോദിക്കും പോലെ ആണ്. കുഞ്ഞിലേ മുതല്‍ രണ്ടിനേം കാണുന്നതല്ലേ. രണ്ടു പേരെയും എനിക്ക് ഒരുപോലെ ഇഷ്ടം ആണ്. എന്നാലും ഏറ്റവും എനിക്കിഷ്ടം ഫഹദ് ഫാസിലിനെ ആണ്””. മോഹന്‍ലാല്‍ പറഞ്ഞു.

എന്തായാലും താരത്തിന്റെ മറുപടി ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ട്രോളുകളും കമന്റുകളുമായി ആഘോഷിക്കുകയാണ് ആരാധകര്‍.