നായകനൊപ്പം വില്ലന്‍; കമല്‍ഹാസനൊപ്പം 'വിക്രം' സെറ്റില്‍ ഫഹദ്

കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് “വിക്രം”. ചിത്രത്തിന്റെ സെറ്റില്‍ ജോയിന്‍ ചെയ്ത് മലയാളി താരം ഫഹദ് ഫാസില്‍. വില്ലന്‍ വേഷത്തിലാണ് ഫഹദ് ചിത്രത്തില്‍ വേഷമിടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വിക്രം എന്ന ക്യാപ്ഷനോടെ കമലിനൊപ്പമുള്ള ചിത്രമാണ് ഫഹദ് ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

ട്രോളുകളാണ് ഫഹദ് പങ്കുവച്ച ചിത്രത്തിന് താഴെ എത്തുന്നത്. കമല്‍ഹാസനൊപ്പമുള്ള ചിത്രത്തിന് “വിക്രം” എന്ന ക്യാപ്ഷന്‍ കൊടുത്തതിനെയാണ് ട്രോളുകളായി എത്തുത്. “”അയ്യോ ഫഹദ്….. ഇത് വിക്രമല്ല……കമല്‍ഹാസന്‍ ആണ്……””, “”ഇതാണോ വിക്രം ?? ഇത്രയും നാള്‍ മനസ്സില്‍ ദൈവങ്ങള്‍ക്ക് ഒപ്പം കൊണ്ടുനടന്ന രൂപമുണ്ട് അതങ്ങനെ തന്നെ കിടന്നോട്ടെ”” എന്നിങ്ങനെയുള്ള കമന്റുകളാണ് എത്തുന്നത്.

അടുത്തിടെയാണ് വിക്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ത്തെിയത്. കമല്‍ഹാസന്‍, ഫഹദ്, വിജയ് സേതുപതി എന്നിവരുടെ ക്ലോസപ് അടങ്ങിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരുന്നു. കമല്‍ഹാസന്റെ 232-ാം ചിത്രമാണ് വിക്രം. മാസ്റ്ററിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ സിനിമയാണിത്. ചിത്രത്തിന്റെ ടീസര്‍ കമലിന്റെ കഴിഞ്ഞ പിറന്നാള്‍ ദിനത്തില്‍ എത്തിയിരുന്നു.

ആക്ഷന്‍ ത്രില്ലര്‍ ആയാണ് ചിത്രം ഒരുങ്ങുന്നത്. നടന്‍ നരെയ്നും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തും. ഗിരീഷ് ഗംഗാധരന്‍ ആണ് ഛായാഗ്രാഹണം. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് വിക്രത്തിന്റെ നിര്‍മ്മാണം. സംഗീതം അനിരുദ്ധ്. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. 2022ല്‍ തിയേറ്ററുകളില്‍ എത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ ശ്രമം.