ഫഹദും ശിവകാര്‍ത്തികേയനും കേരളത്തിലെത്തുന്നു; റെക്കോഡ് തുകയ്ക്ക്

തമിഴ് സിനിമയും അതിലെ താരങ്ങളും എന്നും മലയാളികള്‍ക്കും പ്രിയങ്കരമാണ്. തമിഴ് സിനിമയിലൂടെ കേരള മക്കള്‍ക്ക് ഏറ്റവും ഒടുവിലായി വളരെയധിക പ്രിയങ്കരനായ നടനാണ് ശിവകാര്‍ത്തികേയന്‍. മുന്‍പ് സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും “റെമോ” എന്ന ചിത്രത്തിലൂടെയാണ് ശിവയ്ക്ക് കേരളത്തിലും ആരാധകര്‍ ഏറിയത്.

ശിവകാര്‍ത്തികേയന്‍ നായകനാക്കുന്ന “വേലൈക്കാരന്‍” എന്ന ക്രിസ്മസ് റിലീസ് ആയി എത്തുന്ന ചിത്രം ശരിക്കും റെക്കോര്‍ഡ് തുകയ്ക്കാണ് കേരളത്തില്‍ വിറ്റു പോയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2.30 കോടി രൂപയ്ക്കാണ് “വേലൈക്കാരന്‍” കേരളത്തില്‍ എസ്.പി. ഐ സിനിമാസ് സ്വന്തമാക്കിയത്. മലയാളത്തിന്റെ യുവ നിരയിലെ ശ്രദ്ധേയനായ അഭിനേതാവ് ഫഹദ് ഫാസിലും ഈ ചിത്രത്തില്‍ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുള്ളതും കേരളത്തില്‍ ഇത്രയും മികച്ച മാര്‍ക്കറ്റ് ഉണ്ടാക്കാന്‍ സഹായിച്ചു.

“വേലൈക്കാരനി”ലെ നായിക ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയ്ക്കും കേരളത്തില്‍ ആരാധകര്‍ കുറവല്ല. മോഹന്‍രാജ സംവിധാനം ചെയ്യുന്ന “വേലൈക്കാരന്‍”ന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയ എസ്. പി. ഐ സിനിമാസിന്റെ ആദ്യത്തെ ചലച്ചിത്ര വിതരണ സംരംഭമാണ്. ഋ4 ഋിലേൃമേശിാലിെേ വഴിയാണ് ചിത്രത്തിന്റെ കേരള റിലീസ് നടക്കുന്നത്. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 22ന് “വേലൈക്കാരന്‍” ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തും.