കയ്യില്‍ കുറേ ടെക്‌നിക്കുകളുണ്ട്, പുള്ളിക്കറിയാം ആളുകളില്‍ ഇംപാക്ട് എങ്ങനെ ഉണ്ടാക്കണമെന്ന് ; ഫഹദിനു പിറന്നാള്‍ സമ്മാനവുമായി ലിന്റോ കുര്യന്‍, ട്രെന്‍ഡിംഗില്‍ വീഡിയോ

മലയാള സിനിമയുടെ പ്രതിഭാധനനായ പ്രിയ താരം ഫഹദ് ഫാസിലിന്റെ പിറന്നാള്‍ ആണ് ഇന്ന്. ഇപ്പോഴിതാ അദ്ദേഹത്തിനു പിറന്നാള്‍ സമ്മാനമായി ലിന്റോ കുര്യന്‍ ് ചെയ്ത വിഡിയോ ആണ് ആരാധകരുടെ ഇടയില്‍ വൈറലായിരിക്കുന്നത്.. കരിയറിന്റെ തുടക്കവും പിന്നീടുള്ള രണ്ടാം വരവുമൊക്കെ ഈ നാല് മിനിറ്റ് ദൈര്‍ഘ്യമുളള വിഡിയോയിലുണ്ട്.

ലിന്റോ കുര്യന്‍ എന്ന പേര് സിനിമാ പ്രേമികള്‍ക്ക് സുപരിചിതമാണ്. രസകരമായ ട്രോള്‍ വിഡിയോകള്‍, മാഷപ്പ് വിഡിയോകള്‍ എന്നിവ സൃഷ്ടിക്കുന്ന എഡിറ്റര്‍ ആണ് ലിന്റോ . താരങ്ങളുടെ ജന്മദിനത്തില്‍ സ്‌പെഷല്‍ മാഷപ്പ് വിഡിയോകള്‍ പുറത്തിറക്കിയാണ് ലിന്റോ കുര്യന്‍ സിനിമാ പ്രേമികള്‍ക്കിടയില്‍ പ്രശസ്തനായത്.

തന്റെ ജന്മദിനത്തിന് ലിന്റോ ചെയ്ത ജന്മദിന സ്‌പെഷല്‍ മാഷപ്പ് കണ്ട നടന്‍ ജയസൂര്യ ലിന്റോയെ സിനിമയിലേക്ക് ക്ഷണിച്ചിരുന്നു.

Read more