ഞാന്‍ നന്നാവില്ലെന്ന് നിര്‍മ്മാതാക്കള്‍ക്ക് മനസ്സിലായി തുടങ്ങി, അതുകൊണ്ട് ഇപ്പോള്‍ മുമ്പത്തെ പോലെ പ്രശ്‌നങ്ങളില്ല; തുറന്നുപറഞ്ഞ് ഫഹദ്

കഥാപാത്രമാകാന്‍ കുറച്ചധികം സമയമെടുക്കുമെന്നും അക്കാര്യത്തില്‍ വിട്ടുവീഴ്ച്ചയില്ലെന്നും നടന്‍ ഫഹദ് ഫാസില്‍. മാതൃഭൂമിയുടെ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലുമായുള്ള അഭിമുഖത്തിലാണ് നടന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

കഥാപാത്രമാകാന്‍ കുറച്ചധികം സമയമെടുക്കും അതു കൊണ്ടാണല്ലോ മൊത്തം കേസും ബഹളവും . ഒരു ടൈം ലൈനിലും എനിക്ക് സിനിമ ചെയ്ത് തീര്‍ക്കാനോ റിലീസ് ചെയ്യാനോ പറ്റില്ല. അത് ഇപ്പോള്‍ എന്റെ സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കും മനസ്സിലായി., ഞാന്‍ നന്നാവില്ലെന്ന് ഇപ്പോള്‍ അതുകൊണ്ട് വലിയ പ്രശ്‌നങ്ങളില്ല . മുമ്പ് അതായിരുന്നില്ല അവസ്ഥ. ഫഹദ് പറഞ്ഞു.

ട്രാന്‍സ് ആണ് ഫഹദിന്റെ ഏറ്റവും പുതിയ ചിത്രം. ഫഹദിനൊപ്പം വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്, ധര്‍മജന്‍, അശ്വതി മേനോന്‍, ദിലീഷ് പോത്തന്‍, വിനീത് വിശ്വന്‍, ചെമ്പന്‍ വിനോദ്, അര്‍ജുന്‍ അശോകന്‍, ശ്രിന്ദ എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിന്‍സന്റ് വടക്കന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ജാക്‌സണ്‍ വിജയന്‍ സംഗീതം നല്‍കുന്നു. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍. ഛായാഗ്രഹണം അമല്‍ നീരദ്. ഫെബ്രുവരി 14- ന് ചിത്രം തിയേറ്ററുകളിലെത്തും.