ആകാംക്ഷാഭരിതരായി ആരാധകര്‍ ; ഇന്ന് ആ ബ്രഹ്‌മാണ്ഡ അനൗണ്‍സ്മെന്റ് നടക്കും

എല്‍ 2 ഇ ടീം എന്ന ഹാഷ്ടാഗോടെ പൃഥ്വിരാജ്, മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍, മുരളി ഗോപി എന്നിവര്‍ നില്‍ക്കുന്ന ചിത്രം ‘പ്രിഥ്വിരാജ് പോസ്റ്റ് ചെയ്തതിന് പിന്നാലെ ആരാധകര്‍ ആകാംക്ഷയുടെ മുള്‍മുനയിലാണ്.

ആന്റണി പെരുമ്പാവൂരും ഇതേ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് കാത്തിരിക്കുക എന്ന് കുറിച്ചിട്ടുമുണ്ട്. ഇതോടെ പ്രേക്ഷകര്‍ ഇന്ന വൈകിട്ട് നടക്കാനിരിക്കുന്ന പ്രഖ്യപനത്തിന്റെ ആവേശത്തിലാണ്. ഇന്ന് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കഴിഞ്ഞ ദിവസം ആന്റണി പെരുമ്പാവൂര്‍ തന്റെ ട്വിറ്ററിലൂടെ അറിയിച്ചത്.

 

. 2019ല്‍ പുറത്തിറങ്ങിയ ലൂസിഫര്‍ 200 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടുകയും ആ വര്‍ഷത്തെ ഏറ്റവും വലിയ പണം വാരി ചിത്രമായി മാറുകയും ചെയ്തു. മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവായി എത്തുന്ന സിനിമയില്‍ മഞ്ജു വാര്യര്‍, വിവേക് ഒബ്റോയ്, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവീനോ തോമസ്, സംവിധായകന്‍ ഫാസില്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.