എസ്ര ബോളിവുഡിലേക്ക്; പൃഥ്വിരാജിന് പകരമെത്തുന്നത് ഇമ്രാന്‍ ഹാഷ്മി

പൃഥ്വിരാജ് ചിത്രം എസ്ര ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു. ചിത്രത്തില്‍ നായകനായെത്തുന്നത് ഇമ്രാന്‍ ഹാഷ്മിയാണെന്ന് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് സ്ഥിരീകരിച്ചു. എസ്രയുടെ സംവിധായകന്‍ ജയ് ആര്‍ കൃഷ്ണന്‍ തന്നെയാണ് ഹിന്ദി റീമേക്കും സംവിധാനം ചെയ്യുന്നത്. ഭൂഷണ്‍ കുമാര്‍, കുമാര്‍ മങ്കത് പഥക്, കൃഷന്‍ കുമാര്‍, അഭിഷേക് പഥക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

2017 ല്‍ മലയാളത്തിലിറങ്ങിയ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് എസ്ര. ജൂത പശ്ചാത്തലത്തിലുള്ള ആദ്യ ഇന്ത്യന്‍ ഹൊറര്‍ ചിത്രമെന്ന വിശേഷണവും എസ്രയ്ക്കുണ്ട്.

രഞ്ജന്‍ എന്ന കഥാപാത്രമായിട്ട് പൃഥ്വിരാജ് അഭിനയിച്ച ചിത്രം സംവിധാനം ചെയ്തത് ജയ് കൃഷ്ണയായിരുന്നു. ഹിന്ദിയിലും ജയ് കൃഷ്ണ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിന്ദിയില്‍ മറ്റ് കഥാപാത്രങ്ങളായി ആരൊക്കെയായിരിക്കും എത്തുക എന്ന കാര്യം പുറത്തുവിട്ടിട്ടില്ല.