നിനക്ക് പ്രാന്താണാ? ചെമ്പന്‍ വിനോദിനോട് വിനായകന്‍; ഈ. മ. യൗ-ന്റെ മൂന്നാം ടീസര്‍ പുറത്തിറങ്ങി

അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന പുതിയ ചിത്രം ഈ. മ. യൗ-ന്റെ മൂന്നാം ടീസര്‍ പുറത്തിറങ്ങി. ഈശോ മറിയം യൗസേഫ്‌ എന്നതിന്റെ ചുരുക്കപ്പേരാണ് ഈ. മ. യൗ. വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

ഷൈജു ഖാലിദാണ് ഛായാഗ്രാഹകന്‍.രാജേഷ് കുളങ്ങര നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് പിഎഫ് മാത്യൂസാണ്. കൊച്ചിയാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. ഡിസംബറിന് റിലീസ് ചെയ്തേക്കും. ചിത്രത്തിന്‍റെ ആദ്യ ടീസര്‍ ജയസൂര്യയാണ് പുറത്തിറക്കിയത്.