ആകാംക്ഷ ഉണർത്തി എടക്കാട് ബറ്റാലിയൻ ക്യാരക്റ്റർ പോസ്റ്ററുകൾ; റിലീസിന് ഇനി രണ്ടു ദിവസം ബാക്കി

ടൊവീനോ തോമസ് പട്ടാള വേഷത്തിലെത്തുന്ന ‘ എടക്കാട് ബറ്റാലിയൻ 06 നു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. തീർത്തും വ്യത്യസ്തമായ ടീസറുകളും മനോഹരമായ ഗാനങ്ങളും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഇപ്പോൾ തീർത്തും വ്യത്യസ്തമായ ക്യാരക്റ്റർ പോസ്റ്ററുകൾ ടൊവീനോ പങ്കു വെക്കുന്നത് കാത്തിരിക്കുകയാണ് ആരാധകർ.

Image may contain: 1 person, smiling

Image may contain: 2 people, people smiling

ഇത് വരെ ഒൻപതു ക്യാരക്ടർ പോസ്റ്ററുകൾ പുറത്തു വന്നു. തീർത്തും വ്യത്യസ്തമായ രീതിയിലാണ് പോസ്റ്ററുകൾ ഡിസൈൻ ചെയ്തിട്ടുള്ളത്. ഇനിയും പുറത്തു വരാൻ ഉള്ള പോസ്റ്ററുകൾക്കായി കാത്തിരിക്കുന്നു എന്നാണ് ആരാധക പ്രതികരണം.

Image may contain: 5 people

Image may contain: one or more people and textനവാഗതനായ സ്വപ്‌നേഷ് കെ. നായർ ചിത്രം സംവിധാനം ചെയ്യുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയൻ 06.പി ബാലചന്ദ്രന്റേതാണ് തിരക്കഥ. റൂബി ഫിലിംസും കാർണിവൽ മോഷൻ പിക്‌ചേഴ്‌സിന്റെയും ബാനറിൽ തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മൻ, ശ്രീകാന്ത് ഭാസിഎന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഹരി നാരായണന്റെ ഗാനങ്ങൾക്ക് കൈലാസ് മേനോൻ ഈണം പകരുന്നു. സീനു സിദ്ധാർഥാണ് ഛായാഗ്രഹണം.