ജീവിതത്തില്‍ ഇന്നേവരെ പുക വലിക്കാത്ത ദുര്‍ഗയ്ക്ക് ആശങ്കയുണ്ടായിരുന്നു; ഗ്ലാമര്‍ ഫോട്ടോഷൂട്ടിന് പിന്നിലെ കഥ ഇങ്ങനെ

നടി ദുര്‍ഗ കൃഷ്ണയുടെ മേക്കോവര്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സാരിയും സല്‍വാറും അണിഞ്ഞ് നാടന്‍ വേഷങ്ങളില്‍ പ്രത്യക്ഷ്യപ്പെട്ടിരുന്നു ദുര്‍ഗയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ദ ബോസ് ബിച് എന്ന് പേരിട്ടിരിക്കുന്ന ഫോട്ടോഷൂട്ടിന് പിന്നിലെ കഥ പറയുകയാണ് ഫോട്ടോഷൂട്ട് ഒരുക്കിയ ജിക്‌സണ്‍.

“”ദുര്‍ഗ കൃഷ്ണ ഒരു ടിപ്പിക്കല്‍ മലയാളി പെണ്‍കുട്ടിയാണ്. സാരിയും സല്‍വാറും ഇഷ്ടപെടുന്ന ഒരു സാധാരണക്കാരിയായ കുട്ടി. ദുര്‍ഗയുടെ ഈ ഫോട്ടോഷൂട്ട് ഒരു നിഗൂഢമായ അത്ഭുതം ആണെന്നാണ് ഞാന്‍ കരുതുന്നത്, കാരണം കൈയില്‍ സിഗരറ്റ് പിടിച്ചുള്ള ഈ ഫോട്ടോഷൂട്ടിനെ കുറിച്ചു അവരെ പറഞ്ഞു മനസ്സിലാക്കി ബോദ്ധ്യപ്പെടുത്താന്‍ ഒരുപാടു പരിശ്രമിക്കേണ്ടി വന്നു.””

“”ജീവിതത്തില്‍ ഇന്നു വരെ പുക വലിക്കാത്ത ദുര്‍ഗയ്ക്ക് ഈ ഫോട്ടോഷൂട്ട് സംബന്ധിച്ച് നിരവധി ആശങ്ക ഉണ്ടായിരുന്നു. പക്ഷേ, ഒരു അഭിനേതാവെന്ന നിലയില്‍ ബോള്‍ഡ് ആകാനും അവരുടെ അതിര്‍വരമ്പുകളില്‍ നിന്ന് മുന്നോട്ടു പോകാനും ദുര്‍ഗ തീരുമാനിച്ചതിന്റെ ഫലമാണ് ഈ ഫോട്ടോഷൂട്ട്”” എന്നാണ് ജിക്‌സന്റെ വാക്കുകള്‍.

https://www.instagram.com/p/CDdDF2fj3Az/?utm_source=ig_embed

വിമാനം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെയാണ് ദുര്‍ഗ മലയാള സിനിമയിലേക്ക് എത്തിയത്. പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷന്‍ ഡ്രാമ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. റാം, കിംഗ് ഫിഷ്, വ്രതം എന്നിവയാണ് അണിയറിയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍.

https://www.instagram.com/p/CDYp7cODkSX/