സിനിമയില്‍ അഭിനയിച്ച സ്ത്രീകള്‍ക്ക് വധ ഭീഷണി! പുരുഷനെ സ്ത്രീയായി അവതരിപ്പിച്ച ഹരിശ്ചന്ദ്രന്‍; റോസിയും കമലഭായിയും പോയത് എങ്ങോട്ട്?

സ്ത്രീകളുടെ നേട്ടങ്ങള്‍ ആഘോഷിക്കാന്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ദിനമാണ് മാര്‍ച്ച് 8. അന്താരാഷ്ട്ര വനിതാ ദിനം. ചരിത്രത്തിലുടനീളം സ്ത്രീകള്‍ നല്‍കിയ അസാധാരണമായ സംഭാവനകളെ ആദരിക്കുകയും സ്ത്രീ ശാക്തീകരണത്തിന് പ്രാധാന്യം നല്‍കുന്നതിനുമുള്ള ഒരു ദിനം.

ഒരു കാലഘട്ടത്തില്‍ നാടകവും സിനിമയും ഒക്കെ സ്ത്രീകള്‍ക്ക് നിഷിദ്ധമായിരുന്നു. ഏറ്റവും താഴ്ന്ന തൊഴിലായി കണ്ടിരുന്ന സിനിമയില്‍ ഒരു സ്ത്രീയും പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ചിരുന്നുമില്ല. ഇന്ത്യന്‍ സിനിമയുടെ പിതാവായ ദാദാ സാഹിബ് ഫാല്‍ക്കെ പോലും തന്റെ ആദ്യ സിനിമയായ ‘രാജാ ഹരിശ്ചന്ദ്ര’യില്‍ ഒരു പുരുഷ നടനെ നായികയായി അവതരിപ്പിക്കാന്‍ നിര്‍ബന്ധിതനായതും ഇതു കൊണ്ടാണ്. ഹരിശ്ചന്ദ്രന്റെ ഭാര്യയായി വേഷമിട്ടത് അന്ന സാലൂങ്കേ എന്ന നടനായിരുന്നു.

എന്നാല്‍ തന്റെ രണ്ടാമത്തെ സിനിമയില്‍ ദാദാ സാഹേബ് ചരിത്രം സൃഷ്ടിച്ചു. ‘ഭസ്മാസുര്‍’ എന്ന സിനിമയില്‍ ഇന്ത്യന്‍ സിനിമയിലെ ആദ്യ നായികയായി ദുര്‍ഗഭായി കാമത്തിനെ ദാദാ സാഹേബ് അവതരിപ്പിച്ചു. അവരുടെ മകള്‍ കമലാഭായി ഗോഖലയെ ഇന്ത്യന്‍ സിനിമയിലെ ആദ്യ ബാലതാരമായും ഫാല്‍ക്കെ അവതരിപ്പിച്ചു.

Durgabai Kamat: पहली एक्ट्रेस, जिसने अपनी शर्तों से बदल दी हिंदी सिनेमा की तस्वीर - first bollywood actress durgabai kamat lifestory-mobile

1913ല്‍ പുറത്തിറങ്ങിയ ഭസ്മാസുറില്‍ ശിവന്റെ ഭാര്യയായ പാര്‍വതിയെയാണ് ദുര്‍ഗാഭായി അവതരിപ്പിച്ചത്. മോഹിനി എന്ന കഥാപാത്രത്തെയാണ് കമലാഭായ് അവതരിപ്പിച്ചത്. എന്നാല്‍ ഇതേ തുടര്‍ന്ന് കനത്ത ഭീഷണികളാണ് ദുര്‍ഗാഭായ് നേരിടേണ്ടി വന്നത്. അവരെ സ്വന്തം സമുദായത്തില്‍ നിന്നു പോലും പുറത്താക്കിയിരുന്നു. എന്നാല്‍ കമലാഭായ് പിന്നീട് ജനപ്രിയ നടിയായി മാറി. 70 വര്‍ഷത്തോളം അവര്‍ സിനിമയില്‍ സജീവമായി. 1980ല്‍ പുറത്തിറങ്ങിയ ‘ഗഹ്രായി’ ആണ് കമലാഭായ്യുടെ അവസാന സിനിമ.

ദുര്‍ഗഭായിയും കമലാഭായിയും മാത്രമല്ല സിനിമാ മേഖലയില്‍ നിരവധി സംഭവനകള്‍ നല്‍കിയ സ്ത്രീകള്‍ വേറെയുമുണ്ട്. അതില്‍ ഒരാളാണ് സരസ്വതി ഫാല്‍ക്കെ. ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ വനിതാ ഫിലിം എഡിറ്റര്‍ ആയിരുന്നു സരസ്വതിഭായ് ഫാല്‍ക്കെ. സിനിമയുടെ പ്രീ പ്രൊഡക്ഷനിലും പോസ്റ്റ് പ്രൊഡക്ഷനിലും സജീവ സാന്നിദ്ധ്യമായിരുന്നു സരസ്വതി ഭായ്.

മലയാള സിനിമയിലെ ആദ്യ നായികയായ പികെ റോസിയെ അംഗീകരിച്ചിട്ട് അധികം കാലമായിട്ടില്ല. 1930ല്‍ മലയാളം ക്ലാസിക് സിനിമ വിഗതകുമാരനില്‍ നായികയായി വേഷമിട്ട് അവര്‍ ചരിത്രം സൃഷ്ടിച്ചു. 1928ല്‍, ജെ.സി ഡാനിയല്‍ തന്റെ സിനിമയിലേക്ക് ഒരു നായികയെ അന്വേഷിച്ചപ്പോള്‍, അക്കാലത്ത് പൊതുവേ സ്ത്രീകള്‍ അഭിനയത്തിന് തയ്യാറാകാതിരുന്നപ്പോള്‍ പികെ റോസി നായികയാകാന്‍ തയ്യാറായി. കേരളത്തിലെ നായര്‍ സമുദായത്തില്‍ നിന്നുള്ള സരോജിനി എന്ന സ്ത്രീയുടെ കഥാപാത്രമാണ് അവര്‍ അവതരിപ്പിച്ചത്. ദളിത് ആയ റോസി, നായര്‍ സ്ത്രീയായി അഭിനയിച്ചതിനെതിരെ നായര്‍ സമുദായം പ്രതിഷേധിച്ചു.

റോസിയുടെ വീട് പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. കേരളം വിട്ട് ഒരു ട്രക്കില്‍ അവര്‍ തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്നു. ലോറി ഡ്രൈവറായ കേശവന്‍ പിള്ളയുടെ ഭാര്യയായി തമിഴ്‌നാട്ടില്‍ അവര്‍ പിന്നീടുള്ള ജീവിതം ജീവിച്ചു. 1960-ല്‍ ചെങ്ങളാട്ട് ഗോപാലകൃഷ്ണന്‍ റോസിയുടെ പിന്നീടുള്ള ജീവിതത്തെ കുറിച്ച് ഒരു ലേഖനം എഴുതിയിരുന്നു. 2013ല്‍ ജെ.സി ഡാനിയേലിന്റെ ജീവിതത്തെ ആസ്പദമാക്കി സെല്ലുലോയ്ഡ് എന്ന സിനിമയും പുറത്തിറങ്ങി. ഈ വനിതാ ദിനത്തില്‍ ഇന്ത്യന്‍ സിനിമയിലെ ഈ സ്ത്രീകളെ ആദരിക്കാം.

Latest Stories

വാർഡുകളുടെ എണ്ണം കൂട്ടി, പോളിം​ഗ് ബൂത്തുകളുടെ എണ്ണം കുറച്ചു; തദ്ദേശ തിരഞ്ഞെടുപ്പിന്റെ കരട് പട്ടിക 23 ന് പ്രസിദ്ധീകരിക്കും

ബി​ഗ് ബോസ് മലയാളം സീസൺ 7 പ്രേക്ഷകരിലേക്ക്, ലോഞ്ച് തീയതി പ്രഖ്യാപിച്ച് മോഹൻലാൽ

ധർമസ്ഥലയിലെ ദുരൂഹത; പെൺകുട്ടിയെ നഗ്നയാക്കി റോഡിലൂടെ ഓടിച്ചത് കണ്ടെന്ന് ലോറി ഡ്രൈവർ, വെളിപ്പെടുത്തലുകൾ തുടരുന്നു

20 വർഷമായി 'ഉറങ്ങുന്ന രാജകുമാരൻ'; പ്രിൻസ് അൽ വലീദ് ബിൻ ഖാലിദ് ബിൻ തലാൽ അന്തരിച്ചു

സ്ത്രീധനമായി ലഭിച്ച 43 പവൻ കുറവായതിനാൽ പീഡനം; ഷാർജയിൽ മരിച്ച അതുല്യയുടെ ഭർത്താവിനെതിരെ കേസെടുത്തു

IND VS ENG: " റിഷഭ് പന്ത് മികച്ച ഫോമിലാണ് എന്നാൽ അടുത്ത മത്സരത്തിൽ കളിപ്പിക്കരുത്"; ഞെട്ടിക്കുന്ന കാരണം തുറന്ന് പറഞ്ഞ് രവി ശാസ്ത്രി

IND VS ENG: അവൻ ഉണ്ടായിരുന്നെങ്കിൽ ഇംഗ്ലണ്ട് എട്ട് നിലയിൽ പൊട്ടിയേനെ; മുൻ ഇംഗ്ലണ്ട് താരത്തിന്റെ വാക്കുകൾ വൈറൽ

'ധോണിയും കോഹ്‌ലിയും നോക്കി നിൽക്കേ അവന്മാർക്ക് ഞാൻ വമ്പൻ പണി കൊടുത്തു': ആന്ദ്രെ റസ്സൽ

'ആ ചെക്കനെ അന്ന് ഞാൻ കുറ്റപ്പെടുത്തി, അവൻ അന്ന് കാണിച്ചത് കണ്ടാൽ ആരായാലും ദേഷ്യപ്പെട്ട് പോകും': രവി ശാസ്ത്രി

പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റു; 19 കാരന് ദാരുണാന്ത്യം, അപകടം കാറ്ററിം​ഗ് ജോലി കഴിഞ്ഞ് മടങ്ങവേ