പ്രശസ്ത ഡാന്‍സ് മാസ്റ്റര്‍ ബ്രിന്ദ സംവിധായിക ആകുന്നു; നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍

ഡാന്‍സ് മാസ്റ്റര്‍ ബ്രിന്ദ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ ഏറ്റവും മികച്ച ഡാന്‍സ് കൊറിയോഗ്രാഫറില്‍ ഒരാളാണ് ബ്രിന്ദ. തമിഴ്, ഹിന്ദി ഭാഷകളിലായി നൂറോളം സിനിമകളില്‍ ബ്രിന്ദ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ദുല്‍ഖര്‍ സല്‍മാനെ നാകനാക്കി സിനിമ സംവിധാനം ചെയ്യാനായി ബ്രിന്ദ ഒരുങ്ങുന്നതായുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ചിത്രത്തിനെ കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. നിലവില്‍ അനൂപ് സത്യനൊപ്പമുള്ള ചിത്രത്തിന്റെ തിരക്കിലാണ് ദുല്‍ഖര്‍.

Read more

ശോഭനയും സുരേഷ് ഗോപിയും വീണ്ടും ഒരുമിച്ചെത്തുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രം നിര്‍മിക്കുന്നതും ദുല്‍ഖറാണ്. ഇത് കൂടാതെ ജോയ് മാത്യു ഒരുക്കുന്ന “കുറുപ്പി”ലും ദുല്‍ഖര്‍ അഭിനയിക്കുന്നുണ്ട്.