വാലന്റൈന്‍സ് ഡേ സമ്മാനവുമായി ദുല്‍ഖര്‍: കണ്ണും കണ്ണും കൊള്ളയടിത്താല്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

Gambinos Ad
ript>

വാലന്റൈന്‍സ് ഡേ സമ്മാനമായി കണ്ണും കണ്ണും കൊള്ളയടിത്താല്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ദുല്‍ഖര്‍ സല്‍മാന്‍. ചിത്രത്തിന്റെ തമിഴ്, ഇംഗ്ലീഷ് ഭാഷകളിലെ ടൈറ്റിലുകളോട് കൂടിയ പോസ്റ്ററുകളാണ് ദുല്‍ഖര്‍ പുറത്തിറക്കിയിരിക്കുന്നത്.

Gambinos Ad

ദേസിംഗ് പെരിയസാമി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ഫ്രാന്‍സിസ് കണ്ണൂക്കാടനാണ്. റീതു വര്‍മ്മയാണ് ദുല്‍ഖറിന്റെ നായികയായി എത്തുന്നത്.

Here's a little Valentines Day present to all of you from us at team #KKK !!! Presenting the first look of #KannumKannumKollaiyadithaal !! Shooting it was as much fun 👏🏻👏🏻

Posted by Dulquer Salmaan on Tuesday, 13 February 2018

ദുല്‍ഖര്‍ സല്‍മാന്‍റെ കരിയറിലെ 25ാമത്തെ സിനിമയാണിത്. സിനിമയിലെത്തി ആറു വര്‍ഷം പൂര്‍ത്തിയായ ദിവസമായിരുന്നു ചിത്രത്തിന്‍റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രണയദിനത്തില്‍ ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പുറത്തിറക്കുമെന്നും പറഞ്ഞിരുന്നു.