ചെസ്സില്‍ ദുല്‍ഖറിനെ വെട്ടി സുരേഷ് ഗോപി, കൗതുകത്തോടെ ദുല്‍ഖര്‍; വൈറലായി ചിത്രം

വീണ്ടും ഒരു ഇടവേളയ്ക്കു ശേഷം സുരേഷ് ഗോപി മലയാള സിനിമയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാനും പ്രധാന വേഷത്തില്‍ എത്തുന്ന സിനിമയുടെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ലൊക്കേഷനില്‍ നിന്നുളള പുതിയ ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്്. ചെസ് കളിക്കുന്ന സുരേഷ് ഗോപിയെയും ദുല്‍ഖറിനെയും ആണ് ചിത്രത്തില്‍ കാണാം.

കളിയില്‍ സുരേഷ് ഗോപിയാണ് മുന്നിലെങ്കിലും താരത്തെ കൗതുകത്തോടെ നോക്കുന്ന ദുല്‍ഖര്‍ ആരാധകരുടെ ശ്രദ്ധ നേടുന്നു. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യനാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്.

ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ ബാനറായ വേ ഫാറര്‍ ഫിലിംസിന്റെ സോഷ്യല്‍മീഡിയ പേജുകളിലാണ് ഈ ചിത്രം വന്നിരിക്കുന്നത്. സുരേഷ് ഗോപിക്കും ദുല്‍ഖറിനും പുറമെ ശോഭന, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

Read more