"ദൃശ്യം 2 ഹിന്ദു സംസ്കാരത്തെ നശിപ്പിക്കുന്നു, 90 ശതമാനം കഥാപാത്രങ്ങളും ക്രിസ്ത്യാനികൾ "

മോഹൻലാൽ ജിത്തു ജോസഫ് ചിത്രം ദൃശ്യം രണ്ടിന് മികച്ച പ്രതികരണമാണ് ലോകമെമ്പാടും നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.

എന്നാല്‍ സോഷ്യൽ മീഡിയയിൽ   വിദ്വേഷ പരാമര്‍ശങ്ങളുമായി എത്തിയിരിക്കുകയാണ് ചിലര്‍.   ദൃശ്യം 2 സിനിമയില്‍ 90 ശതമാനം കഥാപാത്രങ്ങളും ക്രിസ്ത്യാനികളാണെന്നും ഹിന്ദുക്കളുടെ സംസ്‌കാരത്തെ നശിപ്പിക്കുകയാണ് ഈ സിനിമയെന്നുമാണ് ട്വിറ്ററില്‍ ചില മത വര്‍ഗീയ വാദികൾ പ്രചരിപ്പിക്കുന്നത് .

ജയന്ത എന്ന ട്വിറ്റര്‍ ഹാൻഡിലിൽ നിന്നാണ് ഇത്തരത്തില്‍ ഒരു കമന്റ് പ്രചരിച്ചത്. സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ കൂടുതലും ക്രിസ്ത്യാനികളാണ് എന്നും ആന്ധ്ര, തമിഴ്‌നാട്, കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ ഇല്ലാതായി എന്നാണ് കരുതുന്നതെന്നും ഇയാള്‍ ട്വീറ്റ് ചെയ്തു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ വന്നിട്ടുണ്ട്.

ഫെബ്രുവരി 18ന് രാത്രിയാണ് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ആമസോണ്‍ പ്രൈമില്‍ 19ാം തിയ്യതി റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചതെങ്കിലും 18ാം തിയ്യതി രാത്രി തന്നെ ഇന്ത്യയില്‍ ചിത്രം റിലീസ് ആവുകയായിരുന്നു.