നീയൊക്കെ കൂടി ആരാധിച്ച് ആരാധിച്ച് വളര്‍ത്തിയിട്ടല്ല ഞാന്‍ നടനായത്; സൂപ്പര്‍സ്റ്റാര്‍ ഹരീന്ദ്രനായി പൃഥ്വിരാജ്, ഡ്രൈവിംഗ് ലൈസന്‍സിന്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയ്‌ലര്‍

പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമ്മൂടും പ്രധാന വേഷങ്ങളിലെത്തുന്ന ഡ്രൈവിംഗ് ലൈസന്‍സിന്റെ ഒഫീഷ്യല്‍ ട്രെയിലറെത്തി. സൂപ്പര്‍സ്റ്റാര്‍ ഹരീന്ദ്രനായി പൃഥ്വിരാജും. അദ്ദേഹത്തിന്റെ ആരാധകനും എന്നാല്‍ ഒട്ടും വിട്ടുവീഴ്ച്ചയ്‌ക്കൊരുക്കമല്ലാത്ത വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായി സുരാജും എത്തുന്നു. റിലീസ് ചെയ്ത് അല്‍പ്പ സമയത്തിനുള്‌ളില്‍ തന്നെ മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്.

ജീന്‍ പോള്‍ ലാലിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തില്‍ ലക്ഷ്വറി കാറുകളോട് ആഭിമുഖ്യമുള്ള സിനിമാതാരമായാണ് പൃഥ്വിരാജ് എത്തുന്നത്. പൃഥിയുടെയും സുരാജിന്റെ കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളാണ് ചിത്രത്തിന്റെ ആധാരം. ദീപ്തി സതി, മിയ ജോര്‍ജ് എന്നിവരാണ് നായികമാരായി എത്തുന്നത്. പൃഥിരാജിന്റെ ഭാര്യയായാണ് ദീപ്തി വേഷമിടുന്നത്.

Read more

സച്ചി തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് അലക്സ് ജെ പുളിക്കലാണ്. പൃഥിരാജ് പ്രൊഡക്ഷന്‍സിനൊപ്പം ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡിസംബര്‍ 20 ന് ചിത്രം തിയേറ്ററുകളിലെത്തും.