കളക്ഷനിലും അഭിപ്രായത്തിലും ഒന്നാമത്; 'ഡ്രൈവിംഗ് ലൈസന്‍സ്' പത്താം ദിവസത്തിലേക്ക്

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒന്നിച്ച “ഡ്രൈവിംഗ് ലൈസന്‍സ്” ഗംഭീര പ്രതികരണങ്ങളുമായി പത്താം ദിനത്തിലേക്ക്. സൂപ്പര്‍താരവും ആരാധകനും തമ്മിലുള്ള സംഘര്‍ഷം പറഞ്ഞെത്തിയ ചിത്രം ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകര്‍.

ലാല്‍ ജൂനിയര്‍ ഒരുക്കിയ ചിത്രത്തില്‍ സൂപ്പര്‍സ്റ്റാര്‍ ഹരീന്ദ്രന്‍ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് വേഷമിടുമന്നത്. സൂപ്പര്‍ താരത്തിന്റെ കടുത്ത ഒരു ആരാധകനും എന്നാല്‍ കര്‍ക്കശക്കാരനായ വെഹിക്കിള്‍ ഇന്‍സ്പെക്ടറുമായാണ് സുരാജ് എത്തുന്നത്.

Read more

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനൊപ്പം മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. മിയ ജോര്‍ജ്ജും ദീപ്തി സതിയുമാണ് നായികമാരായി എത്തുന്നത്. സച്ചി തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത് അലക്സ് ജെ പുളിക്കലാണ്.