ജീന്‍ പോള്‍ ലാലും പൃഥ്വിരാജും ഒന്നിക്കുന്നു; ‘ഡ്രൈവിംഗ് ലൈസന്‍സി’ല്‍ നടനെത്തുന്നത് സൂപ്പര്‍ സ്റ്റാറായി

ജീന്‍ പോള്‍ ലാലിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായെത്തുന്ന പുതിയ ചിത്രം വരുന്നു. ഡ്രൈവിംഗ് ലൈസന്‍സ് എന്ന് പേരിട്ട ചിത്രം ഇന്ന് ലോഞ്ച് ചെയ്തു. സുരാജ് വെഞ്ഞാറമ്മൂട് ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സംയുക്തമായാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

ആഡംബരക്കാറുകളോട് ഭ്രമമുള്ള ഒരു സൂപ്പര്‍ സ്റ്റാറായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നതെന്നാണ് പ്രാഥമിക സൂചന. വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ റോളിലാണ് സുരാജ് വെഞ്ഞാറമ്മൂട്. പ്രശസ്ത കമ്പോസര്‍ സുഷിന്‍ ശ്യാമും ഈ പ്രോജക്ടിന്റെ ഭാഗമാണെന്നാണ് റിപ്പോര്‍ട്ട്.