രാധയും സീതയുമായി ആയുഷ്മാന്‍; ‘ഡ്രീം ഗേള്‍’ ട്രെയ്‌ലര്‍

ദേശീയ അവാര്‍ഡ് ജേതാവ് ആയുഷ്മാന്‍ ഖുറാനയുടെ പുതിയ ചിത്രമായ ‘ഡ്രീം ഗേളി’ന്റെ ട്രെയ്‌ലര്‍ പുറത്ത്. ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയിലാണ് താരം എത്തുന്നത്. താരം പെണ്‍വേഷത്തില്‍ എത്തുന്ന ട്രെയ്‌ലര്‍ ഏവരിലും ചിരിയുണര്‍ത്തും.

രാമനൊപ്പം സീതയായും കൃഷ്ണനൊപ്പം രാധയായും നാടകങ്ങളില്‍ അഭിനയിക്കുന്ന ആയുഷ്മാന്‍ തുടര്‍ന്ന് മോഹിപ്പിക്കുന്ന സ്ത്രീശബ്ദം ഉപയോഗിച്ച് സ്ത്രീ സൗഹൃദ കോള്‍ സെന്ററില്‍ പൂജയെന്ന പേരില്‍ ജോലി ചെയ്യുന്നതായുമുള്ള കാര്യങ്ങളാണ് ട്രെയ്‌ലറില്‍ കാണാന്‍ സാധിക്കുക. ഏക്താ കപൂര്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാജ് ഷാന്‍ഡില്യയാണ്.

സ്ത്രീ കഥാപാത്രത്തിനായി ആയുഷ്മാന്‍ തന്നെ ഡബ്ബ് ചെയ്തതും ചിത്രത്തിന്റെ പ്രത്യേകതയാണ്. നുസ്രത്ത് ബരുചയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അന്നു കപൂര്‍, വിജയ് രാസ്, അഭിഷേക് ബാനര്‍ജി, രാജേഷ് ശര്‍മ്മ, രാജ് ബന്‍സാലി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.