ഡോ. സത്യനാരായണന്‍ ഉണ്ണിയുടെ 'ഒരു ദേശ വിശേഷം', ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു; തിയതി പുറത്ത്

ഡോ. സത്യനാരായണന്‍ ഉണ്ണി തിരക്കഥയെഴുതി സംവിധാനം ചെയ്ത “ഒരു ദേശ വിശേഷം” സിനിമ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. മാര്‍ച്ച് 26ന് ഫസ്റ്റ് ഷോസ്.കോം എന്ന ഒടി.ടി പ്ലാറ്റ്‌ഫോമിലൂടെ ചിത്രം റിലീസ് ചെയ്യും. കലാജീവിതത്തിന്റെ പുതുമയാര്‍ന്ന ജീവിതകഥയുമായാണ് ചിത്രം പറയുക. യഥാര്‍ത്ഥ കലാകാരന്മാരെ അണിനിരത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ജീവിതഗന്ധിയായ ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി ഒരുക്കുന്ന ചിത്രം മലയാള സിനിമയില്‍ ഇന്നേവരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു നവഭാവുകത്വമുള്ള സിനിമ കൂടിയാണ്. കലാരംഗത്ത് ശിരസ്സുയര്‍ത്തി നില്‍ക്കുന്ന കലാകാരന്മാരെ ഒരു കുടക്കീഴിലൊരുക്കി വെള്ളിത്തിരയില്‍ എത്തിക്കുന്നു എന്നതും ഒരു ദേശ വിശേഷത്തിന്റെ പ്രത്യേകതയാണ്. ചിത്രത്തിന്റെ ടൈറ്റില്‍ സൂചിപ്പിക്കുന്നതു പോലെ ഒരു ദേശത്തിന്റെ വിശേഷമാണ് സിനിമ പറയുന്നത്.

വള്ളുവനാടന്‍ ഗ്രാമക്കാഴ്ചകളും നാട്ടിന്‍പുറത്തിന്റെ നന്മയും നിഷ്‌ക്കളങ്കതയുമൊക്കെ ഈ ചിത്രത്തിന്റെ പ്രത്യേകതകളാണ്. വാളാഞ്ചേരി ഗ്രാമത്തില്‍ ഒറ്റ ഷെഡ്യൂളിലായാണ് ചിത്രം പൂര്‍ത്തീകരിച്ചത്. ആര്യ ചിത്ര ഫിലിംസിന്റെ ബാനറില്‍ കെ.ടി രാമകൃഷ്ണന്‍, കെ.ടി അജയന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാജന്‍ ആന്റണി ഛായാഗ്രഹണവും കെ.എം ഷൈലേഷ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. അനൂപ് തോഴൂക്കര ഒരുക്കുന്ന ഗാനങ്ങള്‍ക്ക് സരോജ ഉണ്ണികൃഷ്ണന്‍ സംഗീതം പകരുന്നു.

പോരൂര്‍ ഉണ്ണികൃഷ്ണന്‍, കല്‍പാത്തി ബാലകൃഷ്ണന്‍, ദിലീപ് കുറ്റിപ്പുറം, പനമണ്ണ ശശി, കലാമണ്ഡലം വിജയകൃഷ്ണന്‍, സദനം വാസുദേവന്‍ നായര്‍, റഷീദ്, തൃപ്പൂണിത്തുറ കൃഷ്ണദാസ്, വിനോദ് നെടുങ്ങോട്ടൂര്‍, ശ്രീഹരി നാരായണന്‍, മിഥുന്‍ തൃപ്പൂണിത്തുറ, വൈശാഖ് രാമകൃഷ്ണന്‍, മാസ്റ്റര്‍ അര്‍ജ്ജുന്‍, ശ്രീല നല്ലേടം, അശ്വതി കലാമണ്ഡലം, സിന്ധു പൂക്കാട്ടിരി, രാമകൃഷ്ണന്‍, വിജയന്‍ വെളളിനേഴി, ഡോ: എന്‍. ശ്രീകുമാര്‍, ഗിരീഷ് പി. നെടുങ്ങോട്ടൂര്‍, അനിയന്‍ മാസ്റ്റര്‍ നെടുങ്ങോട്ടൂര്‍, എം.പി.എ. ലത്തീഫ്, ചാലിശ്ശേരി ഗോപിമാസ്റ്റര്‍, രാമകൃഷ്ണന്‍ പൂക്കാട്ടേരി , സ്‌നേഹ സുനില്‍, ദിവ്യ ലക്ഷ്മി, വിനോദ് ബാലകൃഷ്ണന്‍ എന്നിവരാണ് അഭിനേതാക്കള്‍. പി.ആര്‍.ഒ- പി.ആര്‍ സുമേരന്‍,