അഭിനയ ജീവിതത്തിന്റെ ആറാം വാര്‍ഷികത്തില്‍ 25ാം ചിത്രം പ്രഖ്യാപിച്ച് ദുല്‍ഖര്‍

അഭിനയ ജീവിത്തിന്റെ ആറാം വാര്‍ഷികമായ ഇന്ന് തന്റെ കരിയറിലെ 25ാം ചിത്രം പ്രഖ്യാപിച്ച് ദുല്‍ഖര്‍ സല്‍മാന്‍. കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന ചിത്രമാണ് ഇന്ന് അനൗണ്‍സ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പ്രണയദിനമായ ഫെബ്രുവരി 14ന് പുറത്തിറക്കും.

ദേസിംഗ് പെരിയസാമി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ഫ്രാന്‍സിസ് കണ്ണൂക്കാടനാണ്. റീതു വര്‍മ്മയാണ് ദുല്‍ഖറിന്റെ നായികയായി എത്തുന്നത്.