ചേട്ടന്മാരെ ഓവര്‍ടേക്ക് ചെയ്യരുത്, അവര്‍ പെണ്‍പിള്ളേരെയാണ് ഓവര്‍ടേക്ക് ചെയ്യേണ്ടത്, അല്ലേല്‍ ചേട്ടന്മാര്‍ക്ക് വലിയ വിഷമം ആകും: ശ്രദ്ധ നേടി റബേക്കയുടെ പോസ്റ്റ്

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് റബേക്ക. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം പങ്കുവെച്ചിരിക്കുന്ന പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ഞാന്‍ പറയുന്ന സ്റ്റേറ്റ്മെന്റ് ശരിയാണെന്ന് തോന്നുന്നുണ്ടോ, എന്ന തലക്കെട്ടോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. ”നമ്മള്‍ പെണ്‍പിള്ളേര് റോഡിലൂടെ കാറോടിക്കുമ്പോള്‍, മാക്സിമം വലത്തെ ട്രാക്കിലൂടെ ഓടിക്കാതെ, മെല്ലെ പോകാനുള്ള ഇടതുവശത്തെ ട്രാക്കിലൂടെ ഓടിക്കണം. ഫാസ്റ്റ് ട്രാക്ക് നാട്ടിലെ ചേട്ടന്മാര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ളതാണ്.

കൂടാതെ ചേട്ടന്മാരെ ഓവര്‍ടേക്ക് ചെയ്യരുത്. അവര്‍ പെണ്‍പിള്ളേരെയാണ് ഓവര്‍ടേക്ക് ചെയ്യേണ്ടത്, അല്ലാതെ നമ്മളല്ല ചെയ്യേണ്ടത്. അത് ചേട്ടന്മാര്‍ക്ക് വലിയ വിഷമം ആകും. ചിലപ്പോ പിന്നാലെ വന്ന് എന്തെടി എന്നെല്ലാം ചോദിച്ച് വലിയ പ്രശ്നമായെന്നും വരാം. അതുകൊണ്ട് ചേട്ടന്മാര്‍ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍, ഓ ചേട്ടന്‍ പൊക്കോളു ഞങ്ങള്‍ക്ക് അത്യാവശ്യം ഒന്നുമില്ല എന്ന് പറയണം. കൂടാതെ നമ്മള്‍ പെണ്‍പിള്ളേര്‍ ടാക്സ് കൊടുക്കുന്നില്ല. അതുകൊണ്ട് എന്ത് അത്യാവശ്യമാണെങ്കിലും, കുറച്ച് നേരത്തെ ഇറങ്ങിയിട്ട് വളരെ പതുകെ പോയാല്‍ മതി. ബാക്കിയെല്ലാം നിങ്ങളുടെ ഇഷ്ടം”, എന്നാണ് വീഡിയോയിലൂടെ റബേക്ക പറയുന്നത്.

റോഡ് തങ്ങള്‍ ആണുങ്ങളുടേതാണെന്ന് തെറ്റിദ്ധരിച്ച ഏതോ വ്യക്തി റബേക്കയുമായി പ്രശ്നമുണ്ടാക്കിയെന്നത് വീഡിയോ കാണുന്ന ഏര്‍ക്കും മനസ്സിലാകും. വളരെ ഗൗരവമുള്ള ആ പ്രശ്നത്തെ രസകരമായ രീതിയില്‍ പങ്കുവച്ചിരിക്കുകയാണ് റബേക്ക. തലക്കെട്ടിന് പുറമേയായി എന്റെ വ്യക്തിപരമായ അനുഭവത്തില്‍ നിന്ന് എന്ന ഹാഷ്ടാഗും റബേക്ക ഉപയോഗിച്ചിട്ടുണ്ട്.