ഒറ്റ ഷോട്ടില്‍ ഒരു സിനിമ; ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യ‘വുമായി ഡോൺ പാലത്തറ

Advertisement

ഡോൺ പാലത്തറ ഒരുക്കുന്ന ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം‘ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ഡോൺ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ബീ കേവ് മൂവീസിന്റെ ബാനറിൽ ഷിജോ കെ ജോർജാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

സിംഗിള്‍ ഷോട്ടിലാണ് ഈ ചിത്രം പൂര്‍ത്തീകരിച്ചിരിക്കുന്നത്.
റിമ കല്ലിങ്കൽ, ജിതിൻ പുത്തഞ്ചേരി, നീരജ രാജേന്ദ്രൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഒരു കാറിനുള്ളില്‍ നടക്കുന്ന സംഭാഷണങ്ങളിലൂടെ പുരോഗമിക്കുന്ന റിലേഷന്‍ഷിപ്പ് ഡ്രാമയാണ് ചിത്രം. സജി ബാബുവാണ് സിനിമോട്ടോഗ്രഫി.
ശവം, വിത്ത്, 1956- മധ്യതിരുവിതാംകൂർ, എന്നീ ചിത്രങ്ങൾക്ക് ശേഷം പാലത്തറ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.