ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രിക്‌സിന്റെ ഫസ്റ്റ് ലുക്ക് എത്തി

നോര്‍ത്ത് 24 കാതം, സപ്തമശ്രീ തസ്‌കര, ലോര്‍ഡ് ലിവിംഗ്സ്റ്റണ്‍ 7000 കണ്ടി എന്നിവയൊരുക്കിയ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രിക്സിന്റെ ഫസ്റ്റ് ലുക്ക് എത്തി. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകന്‍.
കോമഡിക്കും സാഹസികതയ്ക്കും പ്രധാന്യം കൊടുത്തുകൊണ്ട് നിര്‍മിക്കുന്ന ചിത്രം തികഞ്ഞ സാമൂഹ്യ ആക്ഷേപ ഹാസ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തില്‍ ഐഎഎസ് ഓഫീസറുടെ വേഷമാണ് കുഞ്ചാക്കോ ബോബന് ചിത്രത്തില്‍. 2003 ല്‍ പുറത്തിറങ്ങിയ ലോഹിതദാസ് ചിത്രം കസ്തൂരിമാനിലെ തന്റെ കഥാപാത്രം സാജന്‍ ജോസഫ് ആയിട്ടാണ് താരം പുതിയ ചിത്രത്തിലും എത്തുക. നൈല ഉഷ, സിദ്ദിഖ്, വിനായകന്‍, ജോയ് മാത്യു, സുധി കോപ്പ, രാജീവ് പിള്ള തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. മലയാളികളുടെ കലക്ടര്‍ ബ്രോ പ്രശാന്ത് നായരും അനില്‍ രാധാകൃഷ്ണ മേനോനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. മാഴ്സ് ഇന്റര്‍നാഷണല്‍സിന്റെ ബാനറില്‍ മസൂദ് മുഹമ്മദും സഫീര്‍ അഹമ്മദും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.