ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ വി.ഐ.പി, തമിഴരുടെ പേഴ്‌സണല്‍ സ്‌ക്രീനായി മാറുന്നു; എക്‌സ്‌ക്ലൂസീവ് തമിഴ് ഹോട്ട്സ്റ്റാര്‍ സ്‌പെഷ്യല്‍ ഷോകളും സിനിമകളും എത്തുന്നു

  • 4 പുതിയ ഹോട്ട്സ്റ്റാര്‍ സ്‌പെഷ്യല്‍സ് ഷോകളുടെ ഫസ്റ്റ് ലുക്കുകള്‍ റിലീസ് ചെയ്തു, വെങ്കട് പ്രഭു, കാര്‍ത്തിക്ക് സുബ്ബരാജ് എന്നിവര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കുന്നത് കാജള്‍ അഗര്‍വാള്‍, തമന്ന ഭാട്ടിയ, സത്യരാജ് തുടങ്ങിയവരാണ്
  • നയന്‍താരയും ആര്‍ജെ ബാലാജിയും അഭിനയിക്കുന്ന ബ്ലോക്ക്ബസ്റ്റര്‍ സിനിമ മൂക്കുത്തി അമ്മന്‍ കണ്ട് ഈ ദീപാവലി ആഘോഷിക്കൂ

കണ്ടന്റിലെ വലിയ കാല്‍വെയ്പ്പിലൂടെ, ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ വിഐപി തമിഴരുടെ പുതിയ പേഴ്‌സണല്‍ സ്‌ക്രീന്‍ ആകാന്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി. തമിഴ്‌നാട്ടിന്‍ പുതിയ തിരെയ്; ഉങ്കള്‍ സ്വന്തം തിരൈ ആയി മാറുന്നതിനായി തമിഴ്‌നാട്ടിലെ ലക്ഷക്കണക്കിന് സ്‌ക്രീനുകളിലേക്ക് കോളിവുഡ് സിനിമകളെ എത്തിക്കുകയാണ് ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ വിഐപി. തമിഴ് സിനിമാ ആരാധകര്‍ തങ്ങളുടെ താരങ്ങളുടെ പുതിയ സിനിമകളും ഷോകളും കാണാനായി കാത്തിരിക്കുമ്പോള്‍, തമിഴ് ഹോട്ട്സ്റ്റാര്‍ സ്‌പെഷ്യല്‍സ് ഷോകള്‍ പ്രഖ്യാപിച്ച് ഏവരുടെയും സന്തോഷത്തിന്റെ വ്യാപ്തി കൂട്ടിയിരിക്കുകയാണ് സ്ട്രീമിംഗ് സര്‍വീസ്. തമിഴ് സിനിമകള്‍ തിയേറ്ററില്‍ ഇറങ്ങുന്നതിന് മുമ്പ് നിങ്ങളുടെ സ്‌ക്രീനില്‍ കാണാം, ലൈവ് സ്‌പോര്‍ട്ട്‌സ് ആക്ഷന്‍, സ്റ്റാര്‍ വിജയ് ഷോകള്‍ ടിവിയില്‍ എയര്‍ ചെയ്യുന്നതിന് മുമ്പ് കാണാം തുടങ്ങിയ വാഗ്ദാനങ്ങളാണ് സ്ട്രീമിംഗ് സേവനം ആരാധകര്‍ക്ക് മുമ്പിലേക്ക് വെച്ചിരിക്കുന്നത്. ക്വാളിറ്റി തമിഴ് കണ്ടന്റുകള്‍ക്കായി തമിഴ്മക്കളുടെ വിശ്വസ്ത പ്ലാറ്റ്‌ഫോമായി ഇനി ഈ സ്ട്രീമിംഗ് സേവനം മാറും.

ഈ ദീപാവലി മുതല്‍ ആരാധകര്‍ക്ക് വൈവിദ്ധ്യമാര്‍ന്നതും സവിശേഷവുമായ കഥകള്‍ ഗ്രാന്‍ഡ് സ്‌കെയിലില്‍ ആസ്വദിക്കാനാകും. ഇതില്‍ ആദ്യം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും ആര്‍ജെ ബാലാജിയും അഭിനയിക്കുന്ന മൂക്കുത്തി അമ്മനാണ്. ഇതിനു പുറമെ തമിഴില്‍ എക്‌സ്‌ക്ലൂസീവ് ഹോട്ട്സ്റ്റാര്‍ സ്‌പെഷ്യല്‍ ഷോകള്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് പ്ലാറ്റ്‌ഫോം. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ലൈവ് ടെലികാസ്റ്റില്‍ അഭിനയിക്കുന്നത് കാജള്‍ അഗര്‍വാളാണ്. സത്യരാജും സീതയും അഭിനയിക്കുന്ന മൈ പെര്‍ഫെക്റ്റ് ഹസ്ബന്‍ഡ്, ജെയ് സമ്പത്ത്, വാണി ഭോജന്‍ എന്നിവര്‍ അഭിനയിക്കുന്നതും കാര്‍ത്തിക് സുബ്ബരാജ് നിര്‍മ്മിക്കുന്നതുമായ ട്രിപ്പിള്‍സ്, ദക്ഷിണേന്ത്യന്‍ താരം തമന്നാ ഭാട്ടിയ അഭിനയിക്കുന്ന നവംബര്‍ സ്റ്റോറി തുടങ്ങിയവയാണ് ഉടന്‍ പുറത്തിറങ്ങുന്ന തമിഴ് ഹോട്ട്സ്റ്റാര്‍ സ്‌പെഷ്യലുകള്‍. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ കോളിവുഡ് ആരാധകരുടെ താല്‍പ്പര്യങ്ങളെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള നിരവധി സിനിമകളും ഷോകളും അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളും പ്ലാറ്റ്‌ഫോം നടത്തുന്നുണ്ട്.

തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഡബ്ബ് ചെയ്തിരിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും മികച്ച കഥകളുടെയും സിനിമകളുടെയും കേന്ദ്രമാണ് ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ വിഐപി. ഏറ്റവും വലിയ സൂപ്പര്‍ഹീറോ, ആനിമേഷന്‍ സിനിമകള്‍, ബിഗ് ബോസ് തമിഴ്, ടിവിയില്‍ വരുന്നതിന് മുമ്പ് സ്റ്റാര്‍ വിജയ് ഷോകള്‍, എക്‌സ്‌ക്ലൂസീവ് ഹോട്സ്റ്റാര്‍ സ്‌പെഷ്യല്‍സ് സീരീസ്, ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ മള്‍ട്ടിപ്ലെക്‌സിന് കീഴില്‍ നേരിട്ട് പ്ലാറ്റ്‌ഫോമിലേക്ക് റിലീസ് ചെയ്യുന്ന മെഗാ ബ്ലോക്ക്ബസ്റ്റര്‍ സിനിമകള്‍, നിലവില്‍ നടക്കുന്ന 2020 ഡ്രീം 11 ഐപിഎല്‍ ഉള്‍പ്പെടെയുളഅള ലൈവ് സ്‌പോര്‍ട്ടിംഗ് ആക്ഷന്‍ തുടങ്ങിയവ ഈ പ്ലാറ്റ്‌ഫോമില്‍ ആസ്വദിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഇത്തരം വൈവിധ്യങ്ങള്‍ രാജ്യത്തെ തന്നെ ഏറ്റവും മികച്ച എന്റര്‍ടെയ്ന്‍മെന്റ് സര്‍വീസാക്കി ഈ പ്ലാറ്റ്‌ഫോമിനെ മാറ്റുന്നു.

“”ഇന്ത്യയില്‍ കണ്ടന്റില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നതില്‍ എന്നും ഞങ്ങള്‍ മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരുന്നു. തമിഴ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരമായ ഒറിജിനല്‍ ഷോകള്‍ അവതരിപ്പിക്കുന്നതിനായി ഇന്‍ഡസ്ട്രിയിലെ തന്നെ ഏറ്റവും മികച്ച ചില വ്യക്തികളുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് വലിയ ആകാംക്ഷയുണ്ട്. തീയേറ്ററിന് മുമ്പെ സിനിമകള്‍, ഹോട്ട്സ്റ്റാര്‍ സ്‌പെഷ്യല്‍ ഷോകള്‍ തുടങ്ങിയവ പ്രഖ്യാപിക്കുന്നതിനൊപ്പം ലൈവ് സ്‌പോര്‍ട്ട്‌സ്, സ്റ്റാര്‍ വിജയ് ചാനലില്‍ എയര്‍ ചെയ്യുന്നതിന് മുമ്പെ ഷോകള്‍ തുടങ്ങിയ ആനുകൂല്യങ്ങളും തമിഴ് പ്രേക്ഷകര്‍ക്ക് ലഭിക്കുന്നു – അവര്‍ക്ക് ഇനി കണ്ടന്റിന്റൈ വൈവിധ്യ കലവറയില്‍ നിന്ന് കാണേണ്ടത് എന്താണെന്ന് തിരഞ്ഞെടുക്കാം”” – ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ ഹെഡും പ്രസിഡന്റുമായ സുനിയ റയാന്‍ പറഞ്ഞു.

“”ആളുകള്‍ കരുതുന്നത് നല്ല സിനിമ സൃഷ്ടിക്കുന്നതിലും എളുപ്പമാണ് ഷോകള്‍ സൃഷ്ടിക്കുന്നത് എന്നാണ്. എന്നാല്‍, യാഥാര്‍ത്ഥ്യം നേരെ തിരിച്ചാണ്. അതെ, ഞാന്‍ എന്റെ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തു കടന്ന് തീര്‍ത്തും പുതിയതും വെല്ലുവിളി നിറഞ്ഞതുമായൊരു ടാസ്‌ക്കാണ് ഏറ്റെടുത്തത്. കഥ പറച്ചിലിന്റെ പുതിയ രീതിയിലൂടെ സീരീസ് കാണാത്തവരെ പോലും പിടിച്ചിരുത്താന്‍ പോന്നൊരു ഷോയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. ശരീരത്തില്‍ അഡ്രിനാലിന്‍ തള്ളിക്കയറ്റം ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും വേണ്ടി സൃഷ്ടിച്ചിരിക്കുന്നൊരു ഹൊറര്‍ ഷോയാണ് ലൈവ് ടെലിക്കാസ്റ്റ്. ഈ ഷോ ആറ് ഭാഷകളിലേക്ക് മൊഴി മാറ്റി അവതരിപ്പിക്കുന്നുണ്ട്. ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ വിഐപിയിലൂടെ ഇത് ദശലക്ഷക്കണക്കിന് കാഴ്ച്ചക്കാരിലേക്ക് എത്തും എന്നെനിക്ക് ഉറപ്പുണ്ട്”” -സംവിധായകന്‍ വെങ്കട് പ്രഭു പറഞ്ഞു. അദ്ദേഹം ഇതാദ്യമായിട്ടാണ് ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിനായി ഷോ സംവിധാനം ചെയ്യുന്നത്.

“”ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ആളുകള്‍ കംഫര്‍ട്ടിനായി കൂടുതല്‍ ആശ്രയിക്കുന്നത് എന്റര്‍ടെയ്ന്‍മെന്റിനെയാണ്. ഇതുപോലൊരു പ്രഖ്യാപനത്തിനായി കോളിവുഡ് ആരാധകര്‍ അക്ഷമരായി കാത്തിരിക്കുകയായിരുന്നു. ഒറ്റ ക്ലിക്കില്‍ ലോകോത്തര നിലവാരമുള്ള തമിഴ് എന്റര്‍ടെയ്ന്‍മെന്റാണ് ഈ പ്ലാറ്റ്‌ഫോം വാഗ്ദ്ധാനം ചെയ്യുന്നത്. ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ വിഐപിയുടെ ഈ യാത്രയില്‍ അവര്‍ക്കൊപ്പം പങ്കാളിയാകാന്‍ സാധിച്ചതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്. എന്റെ ഷോ നവംബര്‍ സ്റ്റോറി ശക്തമായ സ്ത്രീ കേന്ദ്രീകൃത കഥ പറയുന്ന ഒന്നാണ്. എന്റെ കഥാപാത്രത്തെ ചുറ്റിപറ്റി ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ എനിക്ക് ഇതിലൂടെ സാധിച്ചു”” – നടി തമന്നാ ഭാട്ടിയ പറഞ്ഞു.

“”നല്ല കണ്ടന്റിന് ആളുകളെ പുതിയൊരു സ്ഥലത്ത് എത്തിക്കാനുള്ള ശേഷിയുണ്ട്. ഇത്തരത്തിലൊരു കഥയാണ് മൈ പെര്‍ഫെക്റ്റ് ഹസ്ബന്‍ഡ്, നിങ്ങളെ നിങ്ങളുടെ ഹാപ്പി സ്‌പേസില്‍ എത്തിക്കാന്‍ ഇതിനാകും. വാര്‍ദ്ധക്യത്തില്‍ പ്രണയം കണ്ടെത്തുന്ന അസാധാരണമായൊരു കഥയാണിത് പറയുന്നത്”” – നടന്‍ സത്യരാജ് പറഞ്ഞു.

“”ആളുകള്‍ ഇന്ന് എന്റര്‍ടെയ്ന്‍മെന്റ് കണ്‍സ്യൂം ചെയ്യുന്നതില്‍ വലിയ പങ്കാണ് ഇന്ന് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിനുള്ളത്. വിവിധ ജോണറുകളിലായി വൈവിധ്യമായ കണ്ടന്റും വലിയ സബ്‌സ്‌ക്രൈബര്‍ ബേസുമുള്ള ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ വിഐപി, ട്രിപ്പിള്‍സ് പോലെ പുതിയൊരു ഷോ അവതരിപ്പിക്കാനുള്ള ഏറ്റവും അനുയോജ്യമായ പ്ലാറ്റ്‌ഫോമാണ്. ആക്ഷന്‍, ഡ്രാമ, കോമഡി തുടങ്ങിയൊരു ഓള്‍ റൌണ്ട് എന്റര്‍ടെയ്‌നറാണ് ഈ ഷോ. പ്രേക്ഷകരെ അവസാനം വരെ പിടിച്ചിരുത്താനും ചിരിപ്പിക്കാനും ഇതിന് കഴിയും”” – കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു.

മുക്കൂത്തി അമ്മന്റെ ട്രെയിലര്‍ റിലീസ് ചെയ്തുകൊണ്ട് ആര്‍ജെ ബാലാജി പറഞ്ഞു,””നല്ല സിനിമകളിലൂടെ ആളുകളെ വിനോദിപ്പിക്കാന്‍ കഴിയുന്നതിലും വലിയ കാര്യമൊന്നുമില്ല. ആളുകള്‍ക്ക് പെട്ടെന്ന് കണക്റ്റ് ചെയ്യാന്‍ കഴിയുന്ന, അത്തരത്തിലുള്ളൊരു സിനിമയാണ് മുക്കൂത്തി അമ്മന്‍. പലര്‍ക്കും പുതിയൊരു സിനിമയുടെ റിലീസില്ലാതെ ദീപാവലി ആഘോഷം അപൂര്‍ണ്ണമാണ്. ഈ ദുര്‍ഘട സമയത്ത് ആളുകള്‍ക്ക് സന്തോഷം നല്‍കുന്നൊരു സിനിമയാണിതെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രീമിംഗ് സര്‍വീസായ ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ വിഐപിയില്‍ ദീപാവലി സ്‌പെഷ്യല്‍ സിനിമയായി മൂക്കൂത്തി അമ്മന്‍ റിലീസ് ചെയ്യുന്നു എന്ന് പ്രഖ്യാപിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട് – ഇത് കോളിവുഡിന് ശരിക്കുമൊരു ഹോം ഡെലിവറിയാണ്”

സിനിമകളും ഷോകളും ഇവയൊക്കെ:

Read more

  • മൂക്കൂത്തി അമ്മന്‍ (മിഥോളജി ഫാന്റസി)- നയന്‍താര, ആര്‍ജെ ബാലാജി
  • ലൈവ് ടെലിക്കാസ്റ്റ് (ഹൊറര്‍)-കാജള്‍ അഗര്‍വാള്‍, വൈഭവ്‌സ ആനന്ദി. സംവിധാനം വെങ്കട് പ്രഭു
  • മൈ പെര്‍ഫെക്റ്റ് ഹസ്ബന്‍ഡ് (ഡ്രാമ, കോമഡി)- സത്യരാജ് സീത
  • ട്രിപ്പിള്‍സ് (കോമഡി)-ജെയ്‌സമ്പത്ത്, വാണി ഭോജന്‍. സംവിധാനം കാര്‍ത്തിക് സുബ്ബരാജ്
  • നവംബര്‍ സ്റ്റോറി (ക്രൈം ത്രില്ലര്‍)- തമന്ന ഭാട്ടിയ

ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ സമാനതകളില്ലാത്ത എന്റര്‍ടെയ്ന്‍മെന്റ് അനുഭവം ഉപയോക്താക്കള്‍ക്ക് ലോകോത്തര നിലവാരമുള്ള സിനിമകളിലൂടെയും ഷോകളിലൂടെയും നല്‍കുന്നു. ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ വിഐപി ഉപയോക്താക്കള്‍ക്ക് വാര്‍ഷിക സബ്‌സ്‌ക്രിപ്ഷനിലൂടെ ബിഗ് ബോസ് തമിഴ് ഷോയും സ്റ്റാര്‍ വിജയ് ചാനലിലെ ഷോകള്‍ ടിവിയില്‍ എയര്‍ ചെയ്യുന്നതിന് മുമ്പും കാണാനാകും. കോമാളി, കയ്തി പോലുള്ള ബ്ലോക്ക്ബസ്റ്റര്‍ സിനിമകള്‍, അവഞ്ചേഴ്‌സ്: എന്‍ഡ് ഗെയിം, അയണ്‍ മാന്‍ പോലുള്ള സൂപ്പര്‍ ഹീറോ സിനിമകളു ഷോകളും തമിഴില്‍ ഡബ്ബ് ചെയ്തത്, ഫ്രോസണ്‍ 2, ലയണ്‍ കിംഗ് പോലുള്ള ഏറ്റവും പുതിയ ആനിമേഷന്‍ സിനിമകള്‍, മിക്കി മൌസ്, ഡോറിമോന്‍ പോലുള്ള കിഡ്‌സ് സിനിമകള്‍, സ്‌പെഷ്യല്‍ ഓപ്‌സ്, ആര്യ പോലുള്ള ഷോകള്‍ ഏഴ് ഭാഷകളിലേക്ക് ഡബ്ബ് ചെയ്തത്, ഡ്രീം 11 ഐപിഎല്‍ 2020 പോലുള്ള ലൈവ് സ്‌പോര്‍ട്ട്‌സ് ആക്ഷന്‍ പോലുള്ളവ എല്ലാം വര്‍ഷം വെറും 399 രൂപ മുടക്കി ഇതിലൂടെ ആസ്വദിക്കാം. ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ വിഐപിയില്‍ ഈ ദീപാവലി മുതല്‍ കോളിവുഡിന്റെ ഹോം ഡെലിവറിക്ക് തയ്യാറെടുക്കൂ.