‘ എന്ത് പ്രശ്‌നമുണ്ടായാലും ഈ പടത്തിൽ നിന്ന് പിന്മാറില്ല അങ്ങനെ നിങ്ങള്‍ സുഖിക്കേണ്ട’ എന്നായിരുന്നു ശോഭനയുടെ മറുപടി’ ; സിദ്ദിഖ് പറയുന്നു

ആദ്യ സിനിമ തൊട്ട് നായികാറോളിലേക്ക് ആദ്യം പരിഗണിക്കാറുള്ളത് നടി ശോഭനയെയായിരുന്നെന്നും എന്നാൽ  പല കാരണങ്ങള്‍കൊണ്ടും നടിക്ക് ആ റോളുകളൊന്നും ഏറ്റെടുക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും തുറന്നു പറഞ്ഞ്  സംവിധായകന്‍ സിദ്ദിഖ്.

റാംജിറാവു സ്പീക്കിംഗില്‍ ശോഭന ഓക്കെ പറഞ്ഞെങ്കിലും പിന്നീട് ഡേറ്റ് പ്രശ്‌നമായി മറ്റൊരു നായികയെ കാസ്റ്റ് ചെയ്യേണ്ടി വന്നു ഹരിഹര്‍ നഗറിലും ഗോഡ്ഫാദറിലുമൊക്കെ സമാനമായിരുന്നു അവസ്ഥ  സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലില്‍ എഴുതിയ കുറിപ്പില്‍ അദ്ദേഹം  പറയുന്നു.  ഹിറ്റ്‌ലര്‍ സിനിമയ്ക്കായി ശോഭനയെ വിളിച്ചപ്പോള്‍ എന്ത് പ്രശ്‌നമുണ്ടായാലും താന്‍ ഈ റോള്‍ വിട്ടുകളയില്ലെന്ന് പറഞ്ഞ് എത്തുകയായിരുന്നു.

‘ഹിറ്റ്‌ലറിന്റെ കഥ റെഡിയായപ്പോള്‍ ഞങ്ങള്‍ പതിവുപോലെ ശോഭനയുടെ അടുത്തുചെന്നു. സാധാരണ  അവസാന നിമിഷം തിരക്കുകള്‍ കാരണം ശോഭന പിന്മാറുകയും പടം സൂപ്പര്‍ ഹിറ്റാകുകയും ചെയ്യാറാണ് പതിവ്. അതുകൊണ്ട് ഹിറ്റ്‌ലറില്‍ അഭിനയിക്കാന്‍ വന്നാലും സന്തോഷം വന്നില്ലെങ്കിലും സന്തോഷം എന്ന് ഞാന്‍ പറഞ്ഞു.

‘ഇല്ലില്ലാ, ഈ പടത്തില്‍ ഞാന്‍ വരും. എന്ത് പ്രശ്‌നമുണ്ടായാലും ഞാന്‍ പിന്മാറില്ല. അങ്ങനെ നിങ്ങള്‍ സുഖിക്കേണ്ട’ എന്നായിരുന്നു ശോഭനയുടെ മറുപടി,’ സിദ്ദിഖ് പറയുന്നു.