ആദ്യം ആലോചിച്ചത് മഞ്ജു വാര്യരെ, എന്നാല്‍ മമ്മൂട്ടി നായികയായത് ഐശ്വര്യ റായ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് “ദ പ്രീസ്റ്റ്” എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി മഞ്ജു വാര്യര്‍ എത്തുകയാണ്. എന്നാല്‍ 20 വര്‍ഷത്തിന് മുമ്പേ തന്നെ മഞ്ജു മമ്മൂട്ടിയുടെ നായികയായി എത്തേണ്ടിയിരുന്നതായിരുന്നു എന്നാണ് ഛായാഗ്രഹനും സംവിധായകനുമായ രാജീവ് മേനോന്‍ പറയുന്നത്.

സൂപ്പര്‍ഹിറ്റ് ചിത്രമായ “കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനി”ല്‍ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി ആദ്യം ആലോചിച്ചത് മഞ്ജുവിനെയായിരുന്നു എന്ന് സംവിധായകന്‍ പറഞ്ഞു. എന്നാല്‍ ഭാര്യയുടെ നിര്‍ദേശപ്രകാരമാണ് ഐശ്വര്യ റായിയെ കാസ്റ്റ് ചെയ്തതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

മമ്മൂട്ടി അവതരിപ്പിച്ച മേജര്‍ ബാലയുടെയും മീനാക്ഷി ആയെത്തിയ ഐശ്വര്യ റായുടെയും പ്രണയരംഗങ്ങള്‍ ആരാധകരുടെ മനസില്‍ ഇടം നേടിയതാണ്. അജിത്, അബ്ബാസ്, തബു, ശ്യാമിലി, ശ്രീവിദ്യ എന്നിങ്ങനെ ഒരു വലിയ താരനിര ഒന്നിച്ച ചിത്രമായിരുന്നു കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍.