തമിഴ് നടന്മാർ  മമ്മൂട്ടിയുടെ  തമിഴ് ഡബ്ബിങ് കണ്ടു പഠിക്കണം: സംവിധായകൻ ലിങ്കുസാമി

Advertisement

തമിഴിയിലെ പ്രശസ്ത സംവിധായകനാണ് ലിങ്കുസാമി.  ഭീമ, പയ്യ, അജ്ഞാൻ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ അദ്ദേഹം സിനിമ പ്രേമികൾക്ക് സമ്മാനിച്ചു. സണ്ടകോഴി രണ്ടാം ഭാഗമാണ് അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത ചിത്രം. ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് ലിങ്കുസാമി.

തമിഴ് നടന്മാർ  ഡബ്ബിങ് മമ്മൂട്ടിയെ കണ്ട് പഠിക്കണമെന്നാണ് സംവിധായകന് പറയാനുള്ളത്.  കുമുദം എന്ന മാഗസിനിലാണ് ഈ വാചകം പറഞ്ഞിരിക്കുന്നതെന്ന് ലിങ്കുസാമി വ്യക്തമാക്കി. കുമുദം പോലൊരു മാഗസിനിൽ മമ്മൂട്ടി എന്ന നടന്റെ പേര് വരുക എന്നത് ആ നടന്റെ വിജയം ആണെന്നും ലിങ്കുസാമി വ്യക്തമാക്കി.

1990ലെ മൗനം സമ്മതം എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി തമിഴ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത് . അവസാനമായി തമിഴിൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ പേരൻപ് ഒരുപാട് നിരൂപ പ്രശംസകൾ നേടിയിരുന്നു.