അനുപമയ്ക്ക് പ്രകാശ് രാജിന്റെ ശകാരവര്‍ഷം ; വിശദീകരണവുമായി സംവിധായകന്‍

Gambinos Ad
ript>

അനുപമ പരമേശ്വരനെ നടന്‍ പ്രകാശ് രാജ് ശകാരിച്ചെന്ന വാര്‍ത്തകള്‍ക്ക് പ്രതികരണവുമായി സംവിധായകന്‍. ഹലോ ഗുരു പ്രേമശോകം എന്ന തെലുഗ് ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ പ്രകാശ് രാജ് അനുപമയെ ശകാരിച്ചുവെന്നും ഒടുവില്‍ ശകാരവര്‍ഷം സഹിക്കാതെ നടി തളര്‍ന്ന് വീണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Gambinos Ad

ചിത്രത്തിന്റെ സംവിധായകന്‍ തിരനാഥ് റാവു നകിന തന്നെയാണ് സംഭവത്തില്‍ വിശദീകരണ. മുതിര്‍ന്ന താരങ്ങള്‍ ഉപദേശിക്കുന്നതു പോലെ പ്രകാശ് രാജ് ഉപദേശിക്കുക മാത്രമേ ചെയ്തുള്ളൂ. ചിത്രത്തിലെ ചില സീനുകള്‍ മെച്ചപ്പെടുത്തേണ്ടതുണ്ട് എന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഇതില്‍ ചിലപ്പോള്‍ അനുപമയ്ക്ക വിഷമം തോന്നിയിട്ടുണ്ടാകും.

അനുപമ തളര്‍ന്ന് വീണത് ഭക്ഷ്യവിഷബാധ മൂലമാണ്. തളര്‍ന്നിരുന്ന നടിയോട് വിശ്രമിക്കാന്‍ പറയുകയായിരുന്നു. എന്നാല്‍ ഇത് വിസമ്മതിച്ച് അഭിനയം തുടര്‍ന്ന നടി തളര്‍ന്ന് വീഴുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പത്തു മിനിറ്റില്‍ തിരികെ വന്നു. ഷൂട്ട് നിര്‍ത്തിവെച്ചത് പ്രകാശ് രാജിന്റെ ഡേറ്റ് കുറവായതിനാലാണ്. പിന്നീട് ഷൂട്ട് തുടരുകയും ചെയ്തു-സംവിധായകന്‍ മാധ്യമങ്ങളോട് പറഞ്ഞു.