
വിക്കുള്ള എന്നാല്‍ പ്രഗത്ഭനായ അഭിഭാഷകനായി ദിലീപ് വേഷമിടുന്ന കോടതി സമക്ഷം ബാലന് വക്കീലിന്റെ ഓഡിയോ ലോഞ്ച് ചെയ്തു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഫെയ്സ്ബുക്കില്‍ ലൈവായെത്തി സിനിമ വിശേഷങ്ങള്‍ പങ്കുവെച്ചാണ് ഓഡിയോ പ്രകാശനം ചെയ്തത്. നാലു ഗാനങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് ഈണം പകര്‍ന്നിരിക്കുന്നത്. പ്രണവം ശശി, സിത്താര, സാഷാ തിരുപ്പതി,യാസിന് നിസാര്‍ എന്നിവരാണ് ഗാനങ്ങള്‍ പാടിയിരിക്കുന്നത്.

പാസഞ്ചറിന് ശേഷം ദിലീപ് വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രമെന്ന നിലയില്‍ വലിയ ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ദിലീപും ബി ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. പ്രമുഖ ബോളിവുഡ് നിര്‍മ്മാണ കമ്പനിയായ വയകോം 18 മോഷന്‍ പിക്ചേര്‍സ് ഈ ചിത്രം നിര്‍മ്മിച്ചു കൊണ്ട് മലയാളത്തിലേയ്ക്ക് അരങ്ങേറുന്നു എന്ന പ്രത്യേകതയുമുണ്ട്. പ്രിയാ ആനന്ദ്, മംമത മോഹന്‍ദാസ്, പ്രയാഗ മാര്ട്ടിന് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.കൂടാതെ സൈജു കുറുപ്പ്, അജു വര്‍ഗീസ്, ബിന്ദു പണിക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
നേരത്തെ മംമ്ത- ദിലീപ് കൂട്ടുകെട്ടിലെത്തിയ മൈ ബോസ് ,ടു കണ്ട്രിസ് ,പാസ്സഞ്ചര്‍ തുടങ്ങിയ സിനിമകള്‍ സൂപ്പര്‍ ഹിറ്റുകള്‍ ആയിരുന്നു. ഒരിക്കല്‍ കൂടി ഈ കൂട്ടുകെട്ട് എത്തുമ്പോള്‍ മികച്ച ഒരു ചിത്രം തന്നെയാണ് കാണികള്‍ പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി 21ന് സിനിമ തീയേറ്ററുകളിലെത്തും.