ദിലീപ്, വിജയ് ബാബു പ്രശ്നങ്ങളൊന്നും തന്നെ സിനിമാ മേഖലയ്ക്ക് അത്ര നല്ലതല്ല, ചിലത് പൊളിഞ്ഞ് പുറത്താകും: ആശങ്ക പങ്കുവെച്ച് നടന്‍

 

വിജയ് ബാബു വിഷയത്തില്‍ താര സംഘടന അമ്മയില്‍ തര്‍ക്കം രൂക്ഷമാവുകയാണ്. വിജയ് ബാബുവിനെ പുറത്താക്കാത്തതില്‍ പ്രതിഷേധിച്ച് നടി മാലാ പാര്‍വതി ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.

ഇപ്പോഴിതാ ഈ വിഷയത്തില്‍ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് നടന്‍ മാമുക്കോയ. ദിലീപ്, വിജയ് ബാബു പ്രശ്നങ്ങളൊന്നും തന്നെ സിനിമാ മേഖലയ്ക്ക് അത്ര നല്ലതല്ല എന്നാണ് അദ്ദേഹം പറയുന്നത്. മാത്രമല്ല വിജയ് ബാബു എനിക്ക് പരിചയമുള്ള ആളാണ്, പ്രൊഡ്യൂസറാണ്. അയാളുടെ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് എന്നും മാമുക്കോയ പറഞ്ഞു. എന്നാല്‍ ഒന്നും ചെയ്യാനില്ല.. ചില കാര്യങ്ങളൊക്കെ ഇങ്ങനെ പൊളിഞ്ഞ് പുറത്താകും. അത് ചര്‍ച്ചയാകും എന്നാണ് അദ്ദേഹം പറഞ്ഞത്.

കൂടാതെ സിനിമാക്കാരൊക്കെ ഇങ്ങനെയാണ് എന്നുള്ള മലയാളികളുടെ സ്ഥിരം ഡയലോഗ് തന്റെ വീട്ടില്‍ എപ്പോഴും ഉയര്‍ന്നു കേള്‍ക്കാറുള്ളതാണെന്നും അത് സ്വാഭാവികമാണെന്നും മാമുക്കോയ പ്രതികരിച്ചു. എന്നാല്‍ മലയാളികളുടെ ഈ മനോഭാവവും ഭയങ്കര പ്രശ്നമാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.