'ജാന്‍' സ്‌ക്രിപ്റ്റില്‍ മാറ്റം വരുത്താന്‍ ആവശ്യപ്പെട്ട് പ്രഭാസ്?

“സാഹോ”ക്ക് ശേഷം പ്രഭാസ് നായകനായെത്തുന്ന ചിത്രമാണ് “ജാന്‍”. രാധ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയില്‍ മാറ്റം വരുത്താനായി പ്രഭാസ് ആവശ്യപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. 1970ല്‍ യൂറോപ്പില്‍ നടക്കുന്ന റൊമാന്റിക് പ്രണയകഥയായാണ് ജാന്‍ ഒരുക്കുന്നത്.

20 ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയാക്കി ബാക്കിയുള്ള ഷൂട്ടിനായി പ്രഭാസും സംവിധായകനും പാരീസിലേക്ക് പറന്നു കഴിഞ്ഞു. പൂജ ഹേഗ്‌ഡെ നായികയായി എത്തുന്ന ചിത്രത്തില്‍ ഭാവി പ്രവചിക്കുന്ന നായകനായാകും പ്രഭാസ് എത്തുക. ചിത്രത്തിനായി ഭാരം കുറക്കുകയാണ് പ്രഭാസ് ഇപ്പോള്‍.

പ്രഭാസിന്റെ ഏറ്റവും ഒടുവില്‍ തീയേറ്ററുകളിലെത്തിയ “സാഹോ” 400 കോടി കളക്ഷനാണ് സ്വന്തമാക്കിയത്. ശ്രദ്ധ കപൂര്‍ നായികയായെത്തിയ ചിത്രത്തിന്റെ ഹിന്ദി വേര്‍ഷന്‍ മാത്രം സ്വന്തമാക്കിയത് 140 കോടിയാണ്. “ഗഡ്ഡാലോകൊണ്ട ഗണേഷ്” ആണ് പൂജ ഹേഗ്ഡയുടെ റിലീസായ ഏറ്റവും പുതിയ ചിത്രം.