ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി അഖില്‍ കാവുങ്കല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ജോയ് ഫുള്‍ എന്ജോയ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നു. ‘ഐസ് ഒരതി’ എന്ന ചിത്രത്തിനു ശേഷം അഖില്‍ കാവുങ്കല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നിരഞ്ജന അനൂപ് ആണ് ചിത്രത്തില്‍ നായിക.
ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധ നേടിയിരുന്നു. പുനത്തില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൗഫല്‍ പുനത്തില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മനോജ് പിള്ള ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത് രാകേഷ് അശോക ആണ്. സംഗീതം കൈലാസ് മേനോന്.
പ്രൊഡക്ഷന്‍ കണ്ട്രോളര് നിഖില്‍ ദിവാകരന്. കല വേലു വാഴയൂര്‍. മേക്കപ്പ് പ്രദീപ് വിതുര. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനേഷ് ബാലകൃഷ്ണന്. സ്റ്റില്‍സ് രാംദാസ് മാത്തൂര്‍. പരസ്യകല മനു ഡാവിഞ്ചി. വാര്‍ത്താ പ്രചരണം എംകെ ഷെജിന്‍ ആലപ്പുഴ. അതേസമയം, നിരവധി സിനിമകളാണ് ധ്യാനിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.
സായാഹ്ന വാര്‍ത്തകള്‍, പാതിര കുര്‍ബാന, അടുക്കള: ദ മാനിഫെസ്റ്റോ, ഹ്വിഗ്വിറ്റ, 9എംഎം, കടവുള്‍ സകായം നടന സഭ, പ്രകാശന് പറക്കട്ടെ, ലവ് ജിഹാദ്, ഖാലി പഴസ് ബില്യനയേര്‍സ്, പൗഡര്‍ സിന്‍സ് 1905, സത്യം മാത്രമേ ബോധിപ്പിക്കൂ, പാട്ണേഴ്സ്, ത്രയം, ആപ് കൈസേ ഹോ, വീകം എന്നിവയാണ് താരത്തിന്റെ മറ്റ് ചിത്രങ്ങള്‍.