സത്യം മാത്രമേ ബോധിപ്പിക്കൂ: ചിത്രവുമായി ധ്യാന്‍ ശ്രീനിവാസന്‍

ധ്യാന്‍ ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ” സത്യം മാത്രമേ ബോധിപ്പിക്കൂ” എന്ന പേരിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാഗര്‍ ഹരിയാണ്. സാഗര്‍ തന്നെയാണ് തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്.

ധനേഷ് രവീന്ദ്രനാഥ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ അജേഷ് ആനന്ദാണ്. സ്മൃതി സിനിമാസിന്റെ ബാനറില്‍ ബാലമുരളിയാണ് നിര്‍മ്മാണം.

പാതിരാ കുര്‍ബാന, ഹിഗ്വിറ്റ, പൗഡര്‍ സിന്‍സ് 1905, 9 എംഎം എന്നീ ചിത്രങ്ങള്‍ ധ്യാനിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.