അഞ്ച് കൊടുംകുറ്റവാളികള്‍, അവരെ വെച്ച് ഒരു പരീക്ഷണം; ജയിലര്‍ വരുന്നു, മോഷന്‍ പോസ്റ്റര്‍

ധ്യാന്‍ ശ്രീനിവാസന്‍ നായകനായെത്തുന്ന ബിഗ് ബഡ്ജറ്റ് പിരിയോഡിക്കല്‍ ത്രില്ലര്‍ സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഗോള്‍ഡന്‍ വില്ലേജിന്റെ ബാനറില്‍ എന്‍ കെ മുഹമ്മദ് നിര്‍മിക്കുന്ന ‘ജയിലര്‍’ സംവിധാനം ചെയ്യുന്നത് സക്കീര്‍ മഠത്തിലാണ്. 1957 കാലഘട്ടത്തില്‍ നടന്ന ഒരു സംഭവകഥയാണ് ജയിലര്‍ പറയുന്നത്.

അഞ്ചു കൊടും കുറ്റവാളികളോടൊപ്പം ഒറ്റപ്പെട്ട ബംഗ്ലാവില്‍ താമസിച്ചു അവരെ വെച്ച് പുതിയൊരു പരീക്ഷണത്തിന് ശ്രമിക്കുന്ന ഒരു ജയിലറുടെ വേഷത്തിലാണ് ധ്യാനെത്തുന്നത്. ജയിലറില്‍ നായിക ദിവ്യാപിള്ളയാണ്. മറ്റൊരു സുപ്രധാന വേഷത്തില്‍ മനോജ് കെ ജയനും, ജയിലില്‍ നിന്നും പുറത്തുകടന്നു വന്ന കൊടുംകുറ്റവാളികളായി ശ്രീജിത്ത് രവിയുമെത്തുന്നു.


നവാസ് വള്ളിക്കുന്ന്, ബിനു അടിമാലി, ഉണ്ണി രാജ, ടിജു മാത്യൂ എന്നിവരും ഇവരെ കൂടാതെ ജയപ്രകാശ്, വി. കെ ബൈജു, ശശാങ്കന്‍, ശാന്തകുമാരി, ആന്‍സി വിനീഷ, ബാല താരങ്ങള്‍ വസുദേവ് സജീഷ് മരാര്‍, സൂര്യദേവ് സജീഷ് മാരാര്‍ എന്നിങ്ങനെ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ സംഗീതം റിയാസ് പയ്യോളിയാണ്. ഛായാഗ്രഹണം മഹാദേവന്‍ തമ്പിയും എഡിറ്റിംഗ് ദീപു ജോസഫുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

Read more

ആര്‍ട്ട് ഡയറക്ടര്‍:ജോസഫ് നെല്ലിക്കല്‍, സൗണ്ട് ഡിസൈന്‍: രംഗനാഥ് രവി, കോസ്റ്റ്യൂംസ്: സ്റ്റെഫി സേവ്യര്‍, മേക്കപ്പ്:റഷീദ് അഹമ്മദ്, ഗാനരചന: നിധീഷ് നടേരി, രത്‌നഭൂഷന്‍ കളരിക്കല്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കമലാക്ഷന്‍ പയ്യന്നൂര്‍, പോസ്റ്റര്‍ ഡിസൈന്‍: ഓള്‍ഡ് മങ്ക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആംബ്രോസ് വര്‍ഗീസ്, കൊറിയോഗ്രാഫി: കുമാര്‍ ശാന്തി, ആക്ഷന്‍: പ്രഭു, പി.ആര്‍.ഒ:മഞ്ജു ഗോപിനാഥ്.