മാമാങ്കത്തില്‍ 'ക്വീനി'ലെ യുവതാരവും?

മമ്മൂട്ടി നായകനാക്കി സജീവ് പിള്ള സംവിധാനം ചെയ്യുന്ന ചരിത്ര സിനിമ മാമാങ്കത്തെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് . ചിത്രത്തില്‍ ക്വീന്‍ ഫെയിം ധ്രുവന്‍ പ്രധാനവേഷത്തിലെത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച ഔദ്ദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. കേരളവും കര്‍ണ്ണാടകവുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

ആദ്യ ഷെഢ്യൂള്‍ ഫെബ്രുവരി 10ന് ആരംഭിക്കും. 17ാം നൂറ്റാണ്ടില്‍ നിലനിന്നിരുന്ന മാമാങ്കം എന്ന നദീതീര ഉത്സവത്തെയും മാമാങ്കവേദിയില്‍ ചാവേറുകളായി പോരാടാനെത്തുന്ന വള്ളുവനാടന്‍ സേനാനികളുടെയും കഥയാണ് ചിത്രം പറയുന്നത്. ബാഹുബലിയുടെ വിഷ്വല്‍ എഫക്ട്‌സ് സൂപ്പര്‍വൈസര്‍ കമല്‍ കണ്ണനാണ് ഈ ചിത്രത്തിനായും ദൃശ്യവിസ്മയങ്ങള്‍ തീര്‍ക്കുന്നത്.

Read more

ആക്ഷന്‍ രംഗങ്ങളോടൊപ്പം തന്നെ പ്രേക്ഷകരുടെ ഹൃദയം തൊടുന്ന വൈകാരിക രംഗങ്ങളും സിനിമിലുണ്ടെന്നാണ് സൂചന. മൂന്നു നായികമാരാണ് മാമാങ്കത്തിലുള്ളത്. മലയാളത്തില്‍ ചിത്രീകരിക്കപ്പെടുന്ന ബിഗ് ബജറ്റ് സിനിമകളിലൊന്നായിരിക്കും ഇത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് നിര്‍മ്മാണം.