ജീവിതത്തില്‍ പലപ്പോഴും പ്രതീക്ഷയറ്റ് നിന്നപ്പോള്‍ വഴി കാണിച്ചത് ഈ മനുഷ്യന്‍; മനസ്സ് തുറന്ന് ധ്രുവ് വിക്രം

അച്ഛന്‍ വിക്രമിനെ കുറിച്ച് ധ്രുവ് വിക്രം ഇന്‍സ്‌റ്റാഗ്രാമിലിട്ട പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോള്‍ ജീവിതത്തില്‍ എന്തെങ്കിലുമാണെങ്കില്‍ അതെല്ലാം തന്റെ അച്ഛന്റെ പരിശ്രമത്തിന്റെയും ആദിത്യ വര്‍മ്മ എന്ന ഈ ചിത്രം പുറത്തിറക്കണം എന്ന വാശിയുടെയും ഫലമാണ് എന്നാണ് ധ്രുവ് പറയുന്നത്. താന്‍ പലപ്പോഴും പ്രതീക്ഷയറ്റു നിന്നപ്പോഴും തനിക്കു വഴി കാണിച്ചു മുന്നില്‍ നിന്നതു അച്ഛന്‍ ആണെന്നും ധ്രുവ് തുറന്നു പറയുന്നു.

ആദിത്യ വര്‍മ്മ ഒരു റീമേക്ക് ആണെങ്കിലും താന്‍ എന്നും ആരാധിച്ച തന്റെ അച്ഛന്റെ കൂടെ ജോലി ചെയ്തു, ആ മനുഷ്യനില്‍ നിന്ന് ഏറെ പഠിക്കാന്‍ സഹായിച്ചത് ഈ ചിത്രമാണെന്നും അത് കൊണ്ട് തന്നെ ആദിത്യ വര്‍മ്മ എന്നും തന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുമെന്നും ധ്രുവ് പറഞ്ഞു.

അച്ഛന്റെ വിഷന്‍ ആണ് തന്നെ ഇവിടെ എത്തിച്ചത് എന്നും അത് കൊണ്ട് തന്നെ അച്ഛന്റെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ താന്‍ എത്ര വേണമെങ്കിലും പരിശ്രമിക്കുമെന്നും ധ്രുവ് പറയുന്നു. അച്ഛനെ പോലെ ഒരു ഇതിഹാസമാകാന്‍ തനിക്കു ഒരിക്കലും കഴിയില്ല എന്നും ധ്രുവ് വിക്രം ആരാധകരോട് പറയുന്നു.

https://www.instagram.com/p/B9OyBepHLbZ/?utm_source=ig_embed