‘മമ്മൂക്കയെ തോല്‍പിക്കാന്‍ പറ്റിയില്ല’; ചിത്രം പങ്കുവെച്ച് ധര്‍മ്മജന്‍, മരുമകനെ പെണ്ണ് കാണിക്കാന്‍ കൊണ്ടുപോകുന്ന അമ്മാവന്‍മാരെ പോലെയെന്ന് കമന്റ്

സിനിമാതാരങ്ങള്‍ക്കിടയില്‍ ഫേസ് ആപ്പ് ഒരു തരംഗമായിരിക്കുകയാണ്. ഇപ്പോഴിതാ ധര്‍മ്മജന്‍ ബോള്‍ഗാട്ടി പങ്കുവെച്ച ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. മമ്മൂട്ടിയ്‌ക്കൊപ്പം രമേഷ് പിഷാരടിയും ധര്‍മ്മജനും നില്‍ക്കുന്ന, ഗാനഗന്ധര്‍വ്വന്റെ ലൊക്കേഷന്‍ ചിത്രമാണ് ഇത്.

പിഷാരടിക്കും ധര്‍മ്മജനും നടുവിലായി നില്‍ക്കുന്ന മമ്മൂട്ടിയുടെ ലുക്കിനെക്കുറിച്ചുള്ള ചര്‍ച്ചകളും തുടങ്ങിയിട്ടുണ്ട്. മരുമകനെ പെണ്ണ് കാണിക്കാന്‍ കൊണ്ടുപോവുന്ന അമ്മാവന്‍മാരെ പോലെയുണ്ടെന്നാണ് ആരാധകരുടെ കമന്റ്.