
ധനുഷ്-ടൊവീനോ ചിത്രം മാരി 2 വിന് തിയേറ്ററില്‍ മികച്ച സ്വീകരണമാണ് ലഭിച്ചത്. ചിത്രം ഇറങ്ങുന്നതിനും മുമ്പേ ചിത്രത്തിലെ റൗഡി ബേബി എന്ന ഗാനവും വന്‍ ശ്രദ്ധ നേടിയിരുന്നു. ലിറിക്കല്‍ വീഡിയോയായി നേരത്തെ പുറത്തിറങ്ങിയ ഗാനത്തിന്റെ വീഡിയോ പതിപ്പും അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടതോടെ അതും വമ്പന്‍ ഹിറ്റായി. പുറത്തിറങ്ങി 40 ദിവസം പിന്നിടുമ്പോള്‍ ഗാനത്തിന് കാഴ്ച്ചക്കാര്‍ 19 കോടി കവിഞ്ഞു. ഇതിനു പുറമേ നിരവധി റെക്കോഡുകളും ഗാനം സ്വന്തമാക്കി.

സൗത്ത് ഇന്ത്യയില്‍ ഏറ്റവും അധികം ആളുകള്‍ കണ്ട ഗാനം എന്ന ബഹുമതിയാണ് റൗഡി ബേബിയെ തേടി അവസാനമായി എത്തിയിരിക്കുന്നത്. നേരത്തെ ബില്‍ബോര്‍ഡ് യൂട്യൂബ് ചാര്‍ട്ടിലെ നാലാം സ്ഥാനവും ഗാനം സ്വന്തമാക്കിയിരുന്നു. ഇതിനും പുറമേ 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് നേടുന്ന വീഡിയോ ഗാനം 288ഗ ലൈക്ക്. 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ (70 ലക്ഷം) കണ്ട വീഡിയോ ഗാനം. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ 50 മില്യന്‍ കാഴ്ച്ചക്കാരെ നേടിയ ലിറിക്കല്‍ വീഡിയോ. 350ഗ മ്യൂസിക്കലി വീഡിയോസുള്ള ആദ്യ തമിഴ് ഗാനം എന്നീ റെക്കോഡുകളും റൗഡി ബേബിയുടെ പേരില്‍ കുറിക്കപ്പെട്ടിട്ടുണ്ട്.
ധനുഷിന്റെയും സായ് പല്ലവിയുടെയും മികച്ച പ്രകടനം തന്നെയാണ് ഗാനത്തിന്റെ ഹൈലൈറ്റ്. തകര്‍പ്പന്‍ ചുവടുകളിലൂടെ ആരാധകരെ പിടിച്ചെടുത്ത പ്രകടനമാണ് ഇരുവരുടെയും. യുവാന്‍ ശങ്കര്‍ ഈണം പകര്‍ന്ന ഗാനം പാടിയിരിക്കുന്നത് ധനുഷും ധീയും ചേര്‍ന്നാണ്. ഗാനം രചിച്ചിരിക്കുന്നതും ധനുഷ് തന്നെയാണ്.