ഒരിക്കല്‍ കളിയാക്കിയവര്‍ നിന്നെ 'സെക്‌സി തമിഴ്ഫ്രണ്ട്' എന്ന് വിളിക്കും: ധനുഷ്

ധനുഷ് അഭിനയിക്കുന്ന ഹോളിവുഡ് ചിത്രം ദി ഗ്രേ മാന്‍ ജൂലൈ 22ന് സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളെ കണ്ടപ്പോള്‍ ധനുഷ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഗ്രേ മാനിലെ ഒരു സീനില്‍ ധനുഷിനെ പ്രധാന കഥാപാത്രം ‘സെക്‌സി തമിഴ് ഫ്രണ്ട്’ എന്ന് വിളിക്കുന്നുണ്ട്. ഈ ഡയലോഗ് എടുത്ത് പറഞ്ഞാണ് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള തന്നോട് ഇപ്പോഴുള്ള താന്‍ എന്താകും പറയുക എന്ന ചോദ്യത്തിന് ധനുഷ് മറുപടി പറഞ്ഞത്.

നിന്റെ ലുക്കിനെ ആരെങ്കിലും കളിയാക്കുന്നുണ്ടെങ്കില്‍ നീ വിഷമിക്കരുത്. ഒരു ദിവസം നിന്നെ ഒരു ഹോളിവുഡ് ഹീറോ ‘ഹേയ് സെക്സി തമിഴ് ഫ്രണ്ട്’ എന്ന് വിളിക്കും എന്നാണ് ധനുഷ് പറഞ്ഞത്.തന്റെ ഈ വീഡിയോ എന്തായാലും ധനുഷ് തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്.

Read more

വീഡിയോ പുറത്തുവന്ന് വളരെ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ധനുഷിന് രണ്ടാമത്തെ ഹോളിവുഡ് ചിത്രമാണ് ദി ഗ്രേ മാന്‍. 2019 ല്‍ പുറത്ത് വന്ന ദി എക്‌സ്ട്രാ ഓര്‍ഡിനറി ജേണി ഓഫ് എ ഫക്കീറിലൂടെയായിരുന്നു ധനുഷിന്റെ ഹോളിവുഡ് പ്രവേശനം.