'പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിഞ്ഞിട്ടും വലിച്ച് തള്ളുന്ന സൈക്കോ വില്ലന്‍'; 'ധമാക്ക'യിലെ വില്ലനെ പരിചയപ്പെടുത്തി ഒമര്‍ലുലു

പുതിയ ചിത്രം ധമാക്കയിലെ വില്ലനെ പ്രഖ്യാപിച്ച് സംവിധായകന്‍ ഒമര്‍ ലുലു. ബിഗ് ബോസ് താരവും നടനുമായ സാബുമോന്‍ അബ്ദുസമദാണ് ചിത്രത്തിലെ വില്ലന്‍. പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിഞ്ഞിട്ടും വലിച്ച് തള്ളുന്ന സൈക്കോ വില്ലന്‍ എന്ന് സൂചിപ്പിച്ച് കൊണ്ടാണ് സാബുമോനാണ് ധമാക്കയിലെ വില്ലന്‍ എന്ന് സംവിധായകന്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഒമര്‍ ലുലുവിന്റെ ചങ്ക്‌സിന്റെ രണ്ടാം ഭാഗമായി ഒരുക്കുന്ന ചിത്രത്തില്‍ നിക്കി ഗല്‍റാണിയാണ് നായികയായിട്ടെത്തുന്നത്. മിയ ഖലീഫ, സണ്ണി ലിയോണ്‍ എന്നിവരെല്ലാം അഭിനയിക്കുമെന്ന് പറഞ്ഞിരിക്കുന്നെങ്കിലും നിക്കി ഗല്‍റാണിയാണ് ചങ്ക്സില്‍ അഭിനയിക്കാന്‍ എത്തുന്ന താരസുന്ദരി.

Image may contain: 1 person, text

ഒരു അഡാര്‍ ലൗവിന് ശേഷം ഒമര്‍ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ധമാക്ക. ചിത്രത്തില്‍ ഒളിംപ്യന്‍ അന്തോണി ആദം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ അരുണ്‍ ആണ് നായകനാവുന്നത്. ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരാണ് മറ്റ് താരങ്ങള്‍.