വെറും മുപ്പത് സെക്കന്‍ഡ് കൊണ്ട് ഒരു സിനിമയെടുക്കാന്‍ പറ്റുമോ; 'ദേവിക' വൈറലാകുന്നു

30 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ഒരു സിനിമയെ കുറിച്ച് ചിന്തിക്കാനാവുമോ? കഥ ഫലപ്രദമായി അവതരിപ്പിക്കാന്‍ ആ ചുരുങ്ങിയ സമയം കൊണ്ട് സാധിക്കുമോ? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരമായിരിക്കുകയാണ് ഹിമാല്‍ മോഹന്റെ “ദേവിക” എന്ന ഹ്രസ്വ ചിത്രം.

പ്രായമായ അപ്പുപ്പനും അദ്ദേഹത്തിന്റെ അദ്ധ്വാനവുമാണ് 30 സെക്കന്റില്‍ നിറഞ്ഞു നില്‍ക്കുന്നത്. മനോഹരമായ ദൃശ്യങ്ങള്‍ കൊണ്ടും ബാക്ക്ഗ്രൗണ്ട് മ്യൂസിക് കൊണ്ടും അത്ഭുതപ്പെടുത്തുകയാണ് ചിത്രം. ഹിമല്‍ മോഹനാണ് 30 സെക്കന്റ് മാത്രമുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ജിതിനാണ് കഥ. ഹിമല്‍ തന്നെയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. രോഹിത് വിഎസാണ് എഡിറ്റിംഗ്. മിലന്‍ വി.എസാണ് സംഗീതം.