ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഫേക്ക് ഫോളോവേര്‍സ് ഉള്ള താരങ്ങള്‍, പട്ടികയില്‍ ദീപിക പദുക്കോണും പ്രിയങ്ക ചോപ്രയും!

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫേക്ക് ഫോളോവേര്‍സ് ഉള്ള താരങ്ങളുടെ പട്ടികയില്‍ ബോളിവുഡ് സുന്ദരികളായ ദീപിക പദുക്കോണും പ്രിയങ്ക ചോപ്രയും. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കണ്ടമ്പ്രറി മ്യൂസിക് പെര്‍ഫോമന്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം ആറാം സ്ഥാനത്താണ് ദീപിക. 48% ഫേക്ക് ഫോളോവേര്‍സാണ് താരത്തിനുള്ളത്.

പത്താം സ്ഥാനത്താണ് പ്രിയങ്ക ചോപ്ര. 46% ഫേക്ക് ഫോളോവേര്‍സാണ് താരത്തിനുള്ളത്. 58% ഫേക്ക് ഫോളോവേര്‍സുള്ള ടോക്ക് ഷോ അവതാരക എലന്‍ ഡിജെനെറസ് ആണ് ഒന്നാം സ്ഥാനത്തുള്ളത്. ബോയ് ബാന്‍ഡ് ബിടിഎസ് എന്ന പേജാണ് 48% ഫേക്ക് ഫോളോവേര്‍സുമായി രണ്ടാം സ്ഥാനത്ത്.

View this post on Instagram

A post shared by Deepika Padukone (@deepikapadukone) on

37.9 മില്യണ്‍ ഫോളോവേര്‍സാണ് ദീപികക്ക് നിലവിലുള്ളത്. 43.6 മില്യണ്‍ ഫോളോവേര്‍സാണ് പ്രിയങ്കക്ക് ഉള്ളത്.

View this post on Instagram

#SareeNotSorry! Nuff said! Wearing the perfect drape for the perfect wedding… it’s my go-to for every special occasion! Thank you @sabyasachiofficial for flying down the six yards of love and big hug to @stylebyami for making it happen ? #AlwaysADesiGirl #ThrowbackThursday

A post shared by Priyanka Chopra Jonas (@priyankachopra) on