ദീപിക പദുക്കോണിന്‍റെ അഭിനയ ജീവിതത്തിലെ ഏറ്റവും മോശം സിനിമ

Gambinos Ad
ript>

കൈനിറയെ വിജയ ചിത്രങ്ങളാണ് ബോളിവുഡിന്റെ സ്വപ്‌നസുന്ദരി ദീപിക പദുക്കോണിന്റെ പേരിലുള്ളത്. ആദ്യ ചിത്രമായ ഓം ശാന്തി ഓം മുതല്‍ ഒടുവിലിറങ്ങിയ പദ്മാവതി ഉള്‍പ്പെടെ ദീപിക ചെയ്ത മിക്ക സിനിമകളും ബോക്‌സ്ഓഫീസില്‍ വമ്പന്‍ വിജയങ്ങളായിരുന്നു. അഭിനയത്തില്‍ മാത്രമല്ല, നൃത്തത്തിലും മികവ് തെളിയിച്ചിട്ടുണ്ട് ദീപിക.

Gambinos Ad

ചിത്രങ്ങള്‍ ശ്രദ്ധാപൂര്‍വം തെരഞ്ഞെടുക്കുന്ന ദീപികയുടെ കരിയറിലെ മോശം ചിത്രമേതെന്ന് ചോദിച്ചാല്‍ പ്രേക്ഷകര്‍ക്ക് തന്നെ കണ്‍ഫ്യൂഷനാണ്. എന്നാല്‍ നടിയുടെ ഏറ്റവും മോശം ചിത്രം ഏതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദീപികയുടെ സഹോദരിയായ അനിഷ പദുക്കോണ്‍. അക്ഷയ് കുമാര്‍ നായകനായ ചാന്ദ്‌നി ചൗക്ക് ടു ചൈനയാണ് ആ സിനിമയെന്നാണ് അനിഷയുടെ വെളിപ്പെടുത്തല്‍.

നടി നേഹ ദൂപിയ അവതരിപ്പിക്കുന്ന ടോക്ക് ഷോയില്‍ പങ്കെടുക്കവെയാണ് അനിഷ ഇക്കാര്യം പറഞ്ഞത്. സഹോദരിയുടെ സമീപത്തിരുന്ന ദീപിക ഇക്കാര്യം സമ്മതിക്കുകയും ചെയ്തു.

2009ലാണ് നിഖില്‍ അദ്വാനി സംവിധാനം ചെയ്ത ചാന്ദ്‌നി ചൗക്ക് ടു ചൈന റിലീസ് ചെയ്തത്. അക്ഷയ്കുമാര്‍ നായകനായത് കൊണ്ട് മാത്രമാണ് താന്‍ ആ സിനിമ ചെയ്യാന്‍ തയ്യാറായതെന്ന് ദീപിക പറഞ്ഞിരുന്നു. മികച്ച പ്രേക്ഷക പ്രതികരണമായിരുന്നില്ല ചിത്രത്തിന് ലഭിച്ചത്. ചിത്രത്തില്‍ ഡബിള്‍ റോളിലാണ് ദീപിക എത്തിയത്. സിനിമയുടെ ചിത്രീകരണം രണ്ട് വര്‍ഷത്തോളം നീണ്ടതിനാല്‍ താരത്തിന് മറ്റു പല ചിത്രങ്ങളും നഷ്ടമായി.