അവാർഡ് ദാന ചടങ്ങിനിടെ അലാവുദ്ദീന്‍ ഖില്‍ജിക്കൊപ്പം മുങ്ങി ദീപിക പദുകോൺ

പത്മാവതിയിലൂടെ വിവാദ നായികയായ ദീപിക പദുക്കോൺ എന്ത് ചെയ്താലും വാർത്തയാണ്. എന്നാൽ ഇപ്പോൾ പത്മാവതി കാരണമല്ല ദീപിക വീണ്ടും മാധ്യമങ്ങളിൽ നിറയുന്നത്, ഫിലിം ഫെയറിന്റെ അവാർഡ് ദാന ചടങ്ങിൽ നിന്ന് നൈസ് ആയിട്ട് മുങ്ങിയതാണ് മാധ്യമങ്ങൾ ആഘോഷിച്ചത്.

കാമുകനും പദ്മാവതിയില്‍ അലാവുദ്ദീന്‍ ഖില്‍ജിക്ക് ജീവന്‍പകര്‍ന്ന താരവുമായ രണ്‍വീര്‍ സിങ്ങിനൊപ്പമായിരുന്നു ദീപികയുടെ യാത്ര. ഇതാണ് ദേശീയ മാധ്യമങ്ങൾക്ക് വിരുന്നായത്. തന്റെ സുഹൃത്ത് സോയ അക്തറിന്റെ വീട്ടിലേയ്ക്കായിരുന്നു ചടങ്ങിൽ നിന്ന് മുങ്ങിയ ദീപികയുടെ യാത്ര. വിനോദ വെബ്സൈറ്റായ പിങ്ക്​വില്ലയാണ് ഇതു സംബന്ധിച്ച വാർത്ത ആദ്യം പുറത്തുവിട്ടത്. അവാർഡ് നിശ നടക്കുന്നതിനിടെ ആരോടും പറയാതെ രണ്‍വീര്‍ സിങ്ങിനൊപ്പം മുങ്ങുകയായിരുന്നു ദീപിക. ചടങ്ങിനെത്തിയപ്പോഴും ദീപിക മാധ്യമങ്ങള്‍ക്ക് മുഖം കൊടുത്തിരുന്നില്ല.

Read more

വേദിയിൽ റെഡ് കാര്‍പ്പറ്റില്‍ നില്‍ക്കാതെ നേരെ വേദിയില്‍ ചെന്നു കയറുകയായിരുന്നു പദ്മാവതിയിലെ നായിക. മടങ്ങുന്നതിനിടെ ഫോട്ടോഗ്രാഫര്‍മാരും മാധ്യമപ്രവർത്തകരും പിന്നാലെ കൂടിയെങ്കിലും ആർക്കും മുഖം നൽകാതെയാണ് ദീപിക മടങ്ങിയത്. പത്മാവതി സിനിമയിലെ വിവാദ രംഗങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് രജപുത്ര സേന രംഗത്തു വന്നതും ചിത്രത്തിന്റെ സർട്ടിഫിക്കേഷൻ വൈകിയതും. ഇതുമൂലം ചില സംസ്ഥാനങ്ങളിൽ ചിത്രത്തിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.