മറ്റൊരു താര വിവാഹത്തിനു ഒരുങ്ങി ബോളിവുഡ്

അനുഷ്‌ക ശര്‍മ്മയുടെയും കോഹ്ലിയുടെയും വിവാഹത്തിനു പിന്നാലെ മറ്റൊരു താര വിവാഹം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അഞ്ചു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും- റണ്‍വീര്‍ സിങ്ങും തമ്മിലുള്ള വിവാഹ നിശ്ചയം ജനുവരി അഞ്ച് വെള്ളിയാഴ്ച നടക്കുമെന്നാണ് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്.

ദീപികയുടെ പിറന്നാള്‍ ദിനമാണ് ജനുവരി അഞ്ചിന്. അതേ ദിവസം തന്നെ ദീര്‍ഘനാളത്തെ പ്രണയത്തിന് പരസ്പരം ഉറപ്പ് കൈമാറുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നേരത്തെ രണ്‍വീര്‍ സിങ്ങിനൊപ്പം ശ്രീലങ്കയില്‍ ദീപിക പിറന്നാള്‍ ആഘോഷിച്ചതിനു ശേഷമേ ഇന്ത്യയിലേയ്ക്ക് മടങ്ങു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതിനു പിന്നാലെയാണ് പുതിയ അഭ്യൂഹം പരക്കുന്നത്.

എന്നാല്‍ വാര്‍ത്തകള്‍ തള്ളി രണ്‍വീറിന്റെ മാനേജ്മെന്റ് കമ്പനിയായ വൈ.ആര്‍. എഫ് ടാലന്റ് രംഗത്തെത്തി. ഇന്ത്യന്‍ എക്സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.