സോഷ്യൽ മീഡിയയിൽ മടങ്ങിയെത്തി ദീപിക; പ്രഭാസിന്  ജന്മദിനാശംസകൾ നേർന്ന് നടി

ലഹരി മരുന്ന് കേസിൽ അകപ്പെട്ടതിന്  പിന്നാലെ നടി ദീപിക പദുക്കോൺ സോഷ്യൽ മീഡിയയിൽ നിന്ന് അകലം പാലിച്ചിരുന്നു . സെപ്തംബർ 20 നാണ് നടി ഇൻസ്റ്റാ​ഗ്രാമിൽ അവസാനമായി ഒരു പോസ്റ്റ് ഇട്ടത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ മടങ്ങിയെത്തിയിരിക്കുകയാണ് നടി.
പുതിയ ചിത്രത്തിലെ സഹതാരമായ പ്രഭാസിന് ജന്മദിനാശംസകൾ നേർന്നുള്ള പോസ്റ്റാണ് താരം പങ്കുവച്ചിരിക്കുന്നത്.

“ജന്മദിനാശംസകൾ പ്രിയ പ്രഭാസ്, ആരോ​ഗ്യവും സന്തോഷവും എന്നുമുണ്ടാകട്ടെ, നല്ലൊരു വർഷം മുന്നിലേക്ക് ഉണ്ടാവുമെന്ന് പ്രത്യാശിക്കുന്നു” ദീപിക കുറിച്ചു.

നാ​ഗ് അശ്വിൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ പ്രഭാസിന് നായികയാവുന്നത് ദീപികയാണ്.