ധര്‍മജന്‍ തമിഴിലേക്ക്; നാദിര്‍ഷയുടെ സംവിധാനത്തില്‍ അരങ്ങേറ്റം

മലയാളികളുടെ പ്രിയതാരം ധര്‍മജന്‍ ബോള്‍ഗാട്ടി തമിഴില്‍ അരങ്ങേറുന്നു. നാദിര്‍ഷയുടെ ആദ്യ തമിഴ് സംവിധാന സംരംഭമായ “അജിത് ഫ്രം അറുപ്പുകോട്ടൈ” എന്ന ചിത്രത്തിലാണ് ധര്‍മജന്‍ അഭിനയിക്കാനൊരുങ്ങുന്നത്. മലയാളത്തില്‍ ഹിറ്റായ കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമയുടെ തമിഴ് റീമേക്കാണിത്.

മലയാളത്തില്‍ അവതരിപ്പിച്ച അതേ കഥാപാത്രം തന്നെയാണ് ധര്‍മജന്‍ തമിഴിലും അവതരിപ്പിക്കുന്നത്. നായകന്റെ സുഹൃത്തായ ദാസപ്പന്‍ എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കഥാപാത്രത്തിന്റെ ഡയലോഗുകളും ആരാധകര്‍ ഏറ്റെടുത്തു.

Read more

പുതുമുഖ താരമായിരിക്കും നായകവേഷത്തിലെത്തുന്നത്. ചിത്രത്തില്‍ നായകന്റെ അച്ഛന്റെ വേഷത്തിലെത്തുന്നത് തമിഴ് താരം വിവേകാണ്. ജനുവരി പകുതിയോടെ ഷൂട്ടിംങ് ആരംഭിക്കും. ചെന്നൈ, പൊള്ളാച്ചി എന്നിവിടങ്ങളിലായിരിക്കും ചി്ത്രീകരണം.