സൈബറാബാദ് പൊലീസിന്റെ പ്രത്യേക അതിഥിയായി ദുല്‍ഖര്‍: ഒപ്പം രാജമൗലി, വീഡിയോ

75 ാം സ്വാതന്ത്ര്യ ദിനത്തില്‍ തെലങ്കാനയിലെ സൈബറാബാദ് മെട്രോപൊളിറ്റന്‍ പൊലീസിന്റെ പ്രത്യേക അതിഥിയായി ദുല്‍ഖര്‍ സല്‍മാന്‍. നടന്റെ ഒപ്പം തുറന്ന ജീപ്പില്‍ സംവിധായകന്‍ രാജമൗലിയും ഉണ്ടായിരുന്നു.

ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഹൈദരാബാദിലെ ജൂബിലി ഹില്‍സാണ് തെന്നിന്ത്യന്‍ താര ലോകത്തിന്റെ കേന്ദ്രം.

ഇത്രയധികം തെന്നിന്ത്യന്‍ താരങ്ങള്‍ ഉണ്ടായിട്ടും ദുല്‍ഖര്‍ സല്‍മാനെ സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്താന്‍ ക്ഷണിച്ചതില്‍ മലയാള സിനിമയ്ക്കും ആരാധകര്‍ക്കും അഭിമാനിക്കാന്‍ ഏറെയുണ്ട്.

ഉണ്ട്. വെള്ള കുര്‍ത്തയും പാന്റുമണിഞ്ഞ് സണ്‍ഗ്ലാസും വച്ച് ഓപ്പണ്‍ ജീപ്പില്‍ സ്‌റ്റൈലായി വരുന്ന ദുല്‍ഖറിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കകം തന്നെ ആയിരക്കണക്കിന് പേരാണ് വീഡിയോ ലൈക്ക് ചെയ്ത് രംഗത്ത് വന്നത്.