ബംഗാളീ, തോറ്റതോടെ പലായനം ചെയ്‌തോ; ധര്‍മ്മജന്റെ ചിത്രത്തിന് പരിഹാസം

തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടതോടെ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്ക് നേരെ സൈബര്‍ ആക്രമണങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. ഇപ്പോഴിതാ അത്തരത്തില്‍ ധര്‍മ്മജന്‍ പങ്കുവെച്ച ഒരു ചിത്രത്തിന് പരിഹാസചുവയുള്ള കമന്റുകളാണ് നിറയുന്നത്. ഒരു നേപ്പാള്‍ ക്ലിക്ക്’ എന്ന തലക്കെട്ടോടു കൂടിയാണ് താരം ചിത്രം പങ്കുവെച്ചത്. ഇതിന് ത്രഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ പലായനം ചെയ്തതാണോ എന്നാണ് ചിലര്‍ ചോദിക്കുന്നത്.

‘തോറ്റതോടെ പലായനം ചെയ്തോ ? നന്നായ് അവിടെ ജയിക്കാനുള്ള വക ഉണ്ടോ എന്ന് നോക്ക്’, ‘അന്ന് പോയിട്ട് ഇതുവരെ തിരിച്ചു വന്നില്ലേ’, ‘കോണ്‍ഗ്രസ് അടിത്തറ കെട്ടി ഉറപ്പിക്കാന്‍ പോയത് ആവും’, ‘കോണ്‍ഗ്രസുകാര്‍ നന്നായി പിഴിഞ്ഞ ക്ഷീണം ഇപ്പോളും വിട്ടിട്ടില്ല’,

‘ഇലക്ഷന്റെ പേരും പറഞ്ഞു ഇനി ആരും കളിയാക്കില്ല. അതൊക്കെ എല്ലാരും വിട്ടു. ഇങ്ങോട്ട് തിരിച്ചുവാ.’ എന്നീ രീതികളിലുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.

ബാലുശ്ശേരി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു ധര്‍മ്മജന്‍ മത്സരിച്ചത്. ധര്‍മ്മജന്‍ 20000ത്തില്‍ വോട്ടുകള്‍ക്ക് ആണ് തൊട്ടടുത്ത സ്ഥാനാര്‍ത്ഥി സിപിഎമ്മിലെ സച്ചിന്‍ ദേവിനോട് പരാജയപ്പെട്ടത്.